---
title: "# beach |തിരക്ക് കുറയാതെ ചെറായി ബീച്ച്"
english_title: "# Cherai # Beach without less # crowd"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/132190/cherai-beach-without-less-crowd"
published_at: "2023-07-20T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b94bfc24a6f_beach.jpg"
keywords: []
---

# # beach |തിരക്ക് കുറയാതെ ചെറായി ബീച്ച്

> **Lead Summary:** **വൈപ്പിൻ:** തീരം കുറഞ്ഞിട്ടും തിരക്ക് കുറയാതെ ചെറായി ബീച്ച്. നടപ്പാതയോട് ചേർന്നുള്ള മണൽപ്പരപ്പിൽ ഏറെയും കടൽ കവർന്നതിനാൽ നേരത്തെ സഞ്ചാരികൾ കടലിലിറങ്ങിയിരുന്ന ഭാഗത്ത് ഇപ്പോൾ കരിങ്കല്ലുകളാണ് ഉയർന്നുനിൽക്കുന്നത്. എന്നാൽ കടൽ അൽപം ശാന്തമായതിനെ തുടർന്ന് വടക്കുഭാഗത്ത് ചെറിയതോതിൽ തീരം പുനഃസ്ഥാപിക്കപ്പെട്ട തുടങ്ങിയിരിക്കുന്നത് സന്ദർശകർക്ക് ആശ്വാസമായിട്ടുണ്ട്. ഈ ഭാഗത്ത് കൂടിയാണ് ഇപ്പോൾ പലരും കടലിൽ ഇറങ്ങുന്നത്. തിരമാലകൾ ശക്തമല്ലാത്ത സമയങ്ങളിൽ സാമാന്യം തിരക്കും തീരത്ത് അനുഭവപ്പെടുന്നുണ്.

## Article Content

**വൈപ്പിൻ:** തീരം കുറഞ്ഞിട്ടും തിരക്ക് കുറയാതെ ചെറായി ബീച്ച്. നടപ്പാതയോട് ചേർന്നുള്ള മണൽപ്പരപ്പിൽ ഏറെയും കടൽ കവർന്നതിനാൽ നേരത്തെ സഞ്ചാരികൾ കടലിലിറങ്ങിയിരുന്ന ഭാഗത്ത് ഇപ്പോൾ കരിങ്കല്ലുകളാണ് ഉയർന്നുനിൽക്കുന്നത്. എന്നാൽ കടൽ അൽപം ശാന്തമായതിനെ തുടർന്ന് വടക്കുഭാഗത്ത് ചെറിയതോതിൽ തീരം പുനഃസ്ഥാപിക്കപ്പെട്ട തുടങ്ങിയിരിക്കുന്നത് സന്ദർശകർക്ക് ആശ്വാസമായിട്ടുണ്ട്. ഈ ഭാഗത്ത് കൂടിയാണ് ഇപ്പോൾ പലരും കടലിൽ ഇറങ്ങുന്നത്. തിരമാലകൾ ശക്തമല്ലാത്ത സമയങ്ങളിൽ സാമാന്യം തിരക്കും തീരത്ത് അനുഭവപ്പെടുന്നുണ്.

അതേസമയം ബീച്ചിന്റെ തെക്കുഭാഗത്ത് ഇപ്പോഴും തീരം പൂർണമായും നഷ്ടമായ അവസ്ഥയാണ്. ഇത് പുനഃസ്ഥാപിക്കപ്പെടാൻ കൂടുതൽ സമയം എടുക്കുമെന്ന് നാട്ടുകാർ പറയുന്നു. മുൻകാലങ്ങളിൽ കാലവർഷത്തിന്റെ ശക്തി കുറയുമ്പോൾ തീരം തിരിച്ചെത്തുന്നതാണ് പതിവെങ്കിൽ ഇപ്പോൾ കാലാവസ്ഥ വ്യതിയാനം മൂലം ഇടവിട്ട് കടൽക്ഷോഭം ഉണ്ടാകുന്നതാണ് ബീച്ചിന് തിരിച്ചടിയായിരിക്കുന്നത്.

അതേസമയം, ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായിട്ടും ചെറായി അപര്യാപ്തതകൾ പരിഹരിക്കാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന പരാതിയും ഒപ്പം ശക്തമായിട്ടുണ്ട്. ബീച്ചിന്റെ മുഖശ്രീ കെടുത്തുന്ന തരത്തിൽ നടപ്പാതയിലേക്ക് പ്രവേശിക്കാനുള്ള കൽപടവുകൾ ഏറെ നാളായി തകർന്നു കിടക്കുകയാണ്. ഈ ഭാഗത്ത് കൂടി ഏറെ ശ്രമപ്പെട്ടാണ് സ്ത്രീകളും മറ്റും നടപ്പാതയിലേക്ക് കടക്കുന്നത്.

പടവുകൾ തകർന്നതിനു പുറമേ നടപ്പാതയുടെ അടിഭാഗത്തുള്ള കരിങ്കല്ലുകൾ ഇടിഞ്ഞു കിടക്കുകയുമാണ്. പാർക്കിങ് സ്ഥലത്തെ വെള്ളക്കെട്ട് പരിഹരിക്കാനും നടപടിയില്ല. അടുത്തിടെ നിരക്കുകൾ വർധിപ്പിക്കുകയും ചെയ്തു. ബീച്ചിലെ ചില ഭാഗങ്ങളിൽ മാലിന്യ ശല്യവും രൂക്ഷമാണ്. തെരുവു നായ്ക്കളുടെ ശല്യമാണ് സന്ദർശകരെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നം. ഒട്ടേറെ നായ്ക്കളാണ് ബീച്ചിൽ തമ്പടിച്ചിരിക്കുന്നത്. ഇവയെല്ലാം പകൽ സമയത്ത് നടപ്പാതയിലാണ് കിടപ്പ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/132190/cherai-beach-without-less-crowd)