---
title: "#water|വീണ്ടും ശുദ്ധജലവിതരണ കുഴൽ പൊട്ടി- പൊറുതിമുട്ടി നാട്ടുകാർ"
english_title: "The fresh #water supply #pipe #broke again - the locals struggled"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/132137/the-fresh-water-supply-pipe-broke-again-the-locals-struggled"
published_at: "2023-07-20T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b92594348d9_water.jpg"
keywords: []
---

# #water|വീണ്ടും ശുദ്ധജലവിതരണ കുഴൽ പൊട്ടി- പൊറുതിമുട്ടി നാട്ടുകാർ

> **Lead Summary:** **ആലങ്ങാട്:** കഴിഞ്ഞദിവസം ശുദ്ധജലവിതരണ കുഴൽ പൊട്ടി ചോർച്ചയടച്ചതിനു പിന്നാലെ ഇന്നലെ വീണ്ടും പൊട്ടി. അടിക്കടി ശുദ്ധജലം മുടങ്ങുന്നതോടെ പൊറുതിമുട്ടി നാട്ടുകാർ. ആലുവ– പറവൂർ പ്രധാന റോഡിൽ തട്ടാംപടി പള്ളിയുടെ മുന്നിലാണു ശുദ്ധജലവിതരണ കുഴൽ വീണ്ടും പൊട്ടിയത്. ഒരു മാസത്തിൽ അഞ്ചും എട്ടും തവണയൊക്കെയാണു തട്ടാംപടി ഭാഗത്തു ശുദ്ധജലവിതരണ കുഴൽ പൊട്ടുന്നതെന്നു നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം പൈപ്പ് പൊട്ടിയതിനു തൊട്ടടുത്താണു വീണ്ടും പൊട്ടിയത്. 

## Article Content

**ആലങ്ങാട്:** കഴിഞ്ഞദിവസം ശുദ്ധജലവിതരണ കുഴൽ പൊട്ടി ചോർച്ചയടച്ചതിനു പിന്നാലെ ഇന്നലെ വീണ്ടും പൊട്ടി. അടിക്കടി ശുദ്ധജലം മുടങ്ങുന്നതോടെ പൊറുതിമുട്ടി നാട്ടുകാർ. ആലുവ– പറവൂർ പ്രധാന റോഡിൽ തട്ടാംപടി പള്ളിയുടെ മുന്നിലാണു ശുദ്ധജലവിതരണ കുഴൽ വീണ്ടും പൊട്ടിയത്. ഒരു മാസത്തിൽ അഞ്ചും എട്ടും തവണയൊക്കെയാണു തട്ടാംപടി ഭാഗത്തു ശുദ്ധജലവിതരണ കുഴൽ പൊട്ടുന്നതെന്നു നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം പൈപ്പ് പൊട്ടിയതിനു തൊട്ടടുത്താണു വീണ്ടും പൊട്ടിയത്. 

മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ നിന്നു കരുമാലൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കു വെള്ളമെത്തിക്കുന്ന 250 എംഎം വ്യാസമുള്ള ശുദ്ധജലവിതരണ കുഴലാണിത്. കരാറുകാരൻ സ്ഥലത്തെത്തി കുഴിച്ചു പൊട്ടൽ തീർത്തു മടങ്ങുന്നതിനു പിന്നാലെ വീണ്ടും പൊട്ടുന്ന അവസ്ഥയാണിപ്പോൾ. റോഡ് കുത്തിപ്പൊളിച്ചുള്ള അറ്റകുറ്റപ്പണി മൂലം ആലുവ– പറവൂർ റോഡ് വഴിയുള്ള വാഹന യാത്രയും ദുരിതമാണ്. പരാതി പറഞ്ഞു മടുത്തെന്നും ശുദ്ധജലത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോഴാണു അടിക്കടിയുള്ള പൈപ്പ് പൊട്ടലെന്നും നാട്ടുകാർ പറയുന്നു. കാലഹരണപ്പെട്ട ശുദ്ധജലവിതരണ കുഴൽ മാറ്റി സ്ഥാപിക്കാൻ പദ്ധതികൾ തയാറാക്കുന്നുണ്ടെങ്കിലും നാളിതുവരെ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/132137/the-fresh-water-supply-pipe-broke-again-the-locals-struggled)