---
title: "#road|യാത്രാദുരിതം രൂക്ഷമായി;തകർന്ന് ഇടറോഡ് "
english_title: "The #travel crisis worsened; the #road was broken"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/131974/the-travel-crisis-worsened-the-road-was-broken"
published_at: "2023-07-20T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8c11208ce6_road2.jpg"
keywords: []
---

# #road|യാത്രാദുരിതം രൂക്ഷമായി;തകർന്ന് ഇടറോഡ് 

> **Lead Summary:** **തൃപ്പൂണിത്തുറ:**സ്റ്റാച്യു ജംക്‌ഷനെയും വടക്കേക്കോട്ട - ശ്രീപൂർണത്രയീശ ക്ഷേത്രം റോഡിനെയും ബന്ധിപ്പിക്കുന്ന നഗരത്തിലെ, ഗവ.പാലസ് ഹൈസ്കൂളിന് എതിർവശത്തുള്ള ഇടറോഡ് തകർന്നതോടെ യാത്രാദുരിതം രൂക്ഷമായി. വീതികുറഞ്ഞ റോഡാണെങ്കിലും വാഹനത്തിരക്കു ഏറെയാണ്. റോഡ് നന്നാക്കണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ടെങ്കിലും നടപടി ഉണ്ടായില്ല. മഴ തുടങ്ങിയതോടെ ഇതുവഴിയുള്ള യാത്ര വളരെ ദുഷ്കരമായെന്നു യാത്രക്കാർ ആരോപിച്ചു.

## Article Content

**തൃപ്പൂണിത്തുറ:**സ്റ്റാച്യു ജംക്‌ഷനെയും വടക്കേക്കോട്ട - ശ്രീപൂർണത്രയീശ ക്ഷേത്രം റോഡിനെയും ബന്ധിപ്പിക്കുന്ന നഗരത്തിലെ, ഗവ.പാലസ് ഹൈസ്കൂളിന് എതിർവശത്തുള്ള ഇടറോഡ് തകർന്നതോടെ യാത്രാദുരിതം രൂക്ഷമായി. വീതികുറഞ്ഞ റോഡാണെങ്കിലും വാഹനത്തിരക്കു ഏറെയാണ്. റോഡ് നന്നാക്കണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ടെങ്കിലും നടപടി ഉണ്ടായില്ല. മഴ തുടങ്ങിയതോടെ ഇതുവഴിയുള്ള യാത്ര വളരെ ദുഷ്കരമായെന്നു യാത്രക്കാർ ആരോപിച്ചു.

പല ഭാഗത്തായി വലിയ കുഴികളാണു റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഇതിലൂടെ പോകുമ്പോൾ നിയന്ത്രണം തെറ്റി വീഴുന്നതു സ്ഥിരമാണെന്നു നാട്ടുകാർ പറയുന്നു. സൈളിൽ പോകുന്ന വിദ്യാർഥികൾ അടക്കം പലരും ഈ റോഡിലൂടെയാണു പോകുന്നത്. കാറുകൾ ഇതിലൂടെ പോകുമ്പോൾ കുഴിയിൽ ചാടി വാഹനത്തിന്റെ അടി ഇടിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ടെന്നു യാത്രക്കാർ ആരോപിക്കുന്നു. മഴ പെയ്തു കഴിഞ്ഞാൽ കുഴികളിൽ വെള്ളം കെട്ടി നിൽക്കും. വാഹനങ്ങൾ പോകുമ്പോൾ കാൽനട യാത്രികരുടെ മേൽ ചെളി തെറിക്കുന്നതും പതിവു കാഴ്ചയാണ്.മഴ ഇല്ലെങ്കിൽ വാഹനങ്ങൾ പോകുമ്പോൾ പൊടി പറക്കാറുണ്ടെന്നു സമീപവാസികൾ പറയുന്നു.

റോഡ് തകർന്നതു കാരണം ഓഫിസ് സമയങ്ങളിൽ ഒച്ചിഴയുന്നതു പോലെയാണ് വാഹനങ്ങൾ പോകുന്നത്.രാവിലെ എത്തുന്ന സ്കൂൾ വാഹനങ്ങൾ കൂടിയാകുമ്പോൾ ഗതാഗതക്കുരുക്കു രൂക്ഷമാകും. അധികൃതർ ഇടപെട്ടു എത്രയും വേഗം ഇവിടെയുള്ള കുഴികൾ അടയ്ക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/131974/the-travel-crisis-worsened-the-road-was-broken)