---
title: "#piravom|4.5 ഏക്കറിൽ പൊക്കാളി ഞാറു നട്ടു, യന്ത്രസഹായത്തോടെ; 130 ദിവസത്തിനുള്ളിൽ വിളവെടുക്കാം"
english_title: "4.5 acres of #Pokkali #Najru were planted, with #mechanical assistance; Can be harvested in 130 days"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/131657/45-acres-of-pokkali-najru-were-planted-with-mechanical-assistance-can-be-harvested-in-130-days"
published_at: "2023-07-19T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b76e14e3502_piravom.jpg"
keywords: []
---

# #piravom|4.5 ഏക്കറിൽ പൊക്കാളി ഞാറു നട്ടു, യന്ത്രസഹായത്തോടെ; 130 ദിവസത്തിനുള്ളിൽ വിളവെടുക്കാം

> **Lead Summary:** **പിറവം:** കുമ്പളങ്ങിയിലെ പാടശേഖരത്തിൽ പൊക്കാളി കൃഷിക്കു സഹായവുമായി പാമ്പാക്കുട ബ്ലോക്ക് അഗ്രോ സർവീസ് സെന്റർ. ഇവിടെ 4.5 ഏക്കറോളം സ്ഥലത്തു സർവീസ് സെന്ററിലെ അംഗങ്ങളുടെ നേതൃത്വത്തിൽ‌.യന്ത്ര സഹായത്തോടെ ഞാറു നട്ടു. 2 ആഴ്ച മുൻപു ട്രേയിൽ നെൽവിത്തു പാകി മുളപ്പിച്ചെടുത്ത ഞാറ് യന്ത്രത്തിൽ ഉറപ്പിച്ചു നിശ്ചിത അകലത്തിലാണു നടുന്നത്. ഇതു മൂലം കുറച്ചു വിത്ത് മതിയാകും.

## Article Content

**പിറവം:** കുമ്പളങ്ങിയിലെ പാടശേഖരത്തിൽ പൊക്കാളി കൃഷിക്കു സഹായവുമായി പാമ്പാക്കുട ബ്ലോക്ക് അഗ്രോ സർവീസ് സെന്റർ. ഇവിടെ 4.5 ഏക്കറോളം സ്ഥലത്തു സർവീസ് സെന്ററിലെ അംഗങ്ങളുടെ നേതൃത്വത്തിൽ‌.യന്ത്ര സഹായത്തോടെ ഞാറു നട്ടു. 2 ആഴ്ച മുൻപു ട്രേയിൽ നെൽവിത്തു പാകി മുളപ്പിച്ചെടുത്ത ഞാറ് യന്ത്രത്തിൽ ഉറപ്പിച്ചു നിശ്ചിത അകലത്തിലാണു നടുന്നത്. ഇതു മൂലം കുറച്ചു വിത്ത് മതിയാകും.

വൈറ്റിലയിലെ നെൽവിത്ത് ഉൽപാദന കേന്ദ്രത്തിൽ നിന്നു ലഭിച്ച വിത്താണു മുളപ്പിച്ചെടുത്തത്. 130 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയും. ഒരു ഹെക്ടറിൽ നിന്നു 3,500 കിലോഗ്രാം നെല്ലു ലഭിക്കുമെന്നാണു പ്രതിക്ഷിക്കുന്നതെന്നു കോഓർഡിനേറ്റർ വി.സി. മാത്യു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/131657/45-acres-of-pokkali-najru-were-planted-with-mechanical-assistance-can-be-harvested-in-130-days)