---
title: "#ldf|തൃക്കാക്കര നഗരസഭ പിടിക്കാൻ  എൽഡിഎഫ് "
english_title: "#LDF  to capture #Thrikkakara Municipality"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/131131/ldf-with-strategy-to-capture-thrikkakara-municipality"
published_at: "2023-07-17T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4fa1d753a4_ldf.jpg"
keywords: []
---

# #ldf|തൃക്കാക്കര നഗരസഭ പിടിക്കാൻ  എൽഡിഎഫ് 

> **Lead Summary:** **കാക്കനാട്:** മുസ്‌ലിം ലീഗുകാരനായ തൃക്കാക്കര നഗരസഭ ആക്ടിങ് ചെയർമാൻ എ.എ.ഇബ്രാഹിം കുട്ടിയെ ലീഗുകാർ തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ സംഭവം പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനു വഴിയൊരുക്കുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്. ലീഗിലെ സംഭവവികാസങ്ങൾ അപ്രതീക്ഷിതമായിരുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ നഗരസഭയിൽ കൂടുതൽ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്.

## Article Content

**കാക്കനാട്:** മുസ്‌ലിം ലീഗുകാരനായ തൃക്കാക്കര നഗരസഭ ആക്ടിങ് ചെയർമാൻ എ.എ.ഇബ്രാഹിം കുട്ടിയെ ലീഗുകാർ തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ സംഭവം പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനു വഴിയൊരുക്കുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്. ലീഗിലെ സംഭവവികാസങ്ങൾ അപ്രതീക്ഷിതമായിരുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ നഗരസഭയിൽ കൂടുതൽ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്.

ലീഗിലെ രണ്ട് അംഗങ്ങളും രണ്ട് കോൺഗ്രസ് വിമതരും തങ്ങളോട് സഹകരിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് എൽഡിഎഫിന്റെ നീക്കം. എൽഡിഎഫിന്റെ പ്രതീക്ഷ സഫലമായാൽ നഗരസഭയിൽ അവർക്ക് രിപക്ഷമാകും. രണ്ടാഴ്ച മുൻപ് നാല് കോൺഗ്രസ് വിമതർ എൽഡിഎഫിലേക്ക് ചേക്കേറിയപ്പോഴുണ്ടായ സ്ഥിതിവിശേഷത്തിനു സമാനമായ സ്ഥിതിയാകും ഇത്. അന്ന് ഭൂരിപക്ഷം ഉറപ്പിച്ച എൽഡിഎഫിന്റെ പ്രതീക്ഷയ്ക്ക് ഒരു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. എൽഡിഎഫിൽ ചേക്കേറിയ നാല് കോൺഗ്രസ് വിമതരും പിറ്റേന്നു തന്നെ യുഡിഎഫിലേക്ക് തിരിച്ചെത്തിയിരുന്നു. അതോടെ നിരാശയിലായ എൽഡിഎഫിന് പുതിയ പ്രതീക്ഷ നൽകുന്നതാണ്.

ശനിയാഴ്ചത്തെ സംഭവവികാസങ്ങൾ. ഈ മാസം ഒടുവിലാണ് നഗരസഭാ അധ്യക്ഷയെയും വൈസ് ചെയർമാനെയും തിരഞ്ഞെടുക്കേണ്ടത്.അഴിമതി ആരോപിച്ചു തങ്ങൾ മുൻകൈയെടുത്തു അവിശ്വാസത്തിലൂടെ പുറത്താക്കിയവരുമായി ദിവസങ്ങൾക്കുള്ളിൽ എങ്ങനെ സഹകരണ മുന്നണി ഉണ്ടാക്കുമെന്ന ചോദ്യവും എൽഡിഎഫിനു മുന്നിലുണ്ട്. പരസ്യ കൂട്ടുകെട്ടിനു നിൽക്കാതെ വോട്ടിങിൽ നീക്കുപോക്കു നടത്തി നഗരസഭ നിയന്ത്രണത്തിലാക്കാമെന്ന തന്ത്രമാണ് എൽഡിഎഫ് പയറ്റുന്നത്. 

ശനിയാഴ്ച ആക്ടിങ് ചെയർമാനെതിരെ അവിശ്വാസം വന്നപ്പോഴും പരസ്യ കൂട്ടുകെട്ട് ഇല്ലാതെ തന്നെ യുഡിഎഫിലെ ഒരു വിഭാഗം എൽഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. വരുന്ന ചെയർമാൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുകളിലും ഇത്തരം അദൃശ്യ കൂട്ടുകെട്ടിനുള്ള സാധ്യതയാണ് എൽഡിഎഫ് പരിശോധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/131131/ldf-with-strategy-to-capture-thrikkakara-municipality)