---
title: "#shashitharoor|ഹൗസ് ചലഞ്ച് ;നൂറ്റിഎണ്‍പതാം-ാം വീടിന്റെ താക്കോൽ ഡോ. ശശി തരൂർ എം പി  കൈമാറി"
english_title: "House Challenge: The key to the 180th house is Dr. #Shashi Tharoor handed over MP"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/131041/house-challenge-the-key-to-the-180th-house-is-dr-shashi-tharoor-handed-over-mp"
published_at: "2023-07-17T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4c2f3986f7_shashi.jpg"
keywords: []
---

# #shashitharoor|ഹൗസ് ചലഞ്ച് ;നൂറ്റിഎണ്‍പതാം-ാം വീടിന്റെ താക്കോൽ ഡോ. ശശി തരൂർ എം പി  കൈമാറി

> **Lead Summary:** **തോപ്പുംപടി:**** **ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 180-ാം വീടിന്റെ താക്കോൽ ഡോ. ശശി തരൂർ എം പി കൈമാറി. ചെല്ലാനം കളത്തറ ബിനു ജേക്കബിന്റെ കുടുംബത്തിനു വേണ്ടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

## Article Content

**തോപ്പുംപടി:**** **ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 180-ാം വീടിന്റെ താക്കോൽ ഡോ. ശശി തരൂർ എം പി കൈമാറി. ചെല്ലാനം കളത്തറ ബിനു ജേക്കബിന്റെ കുടുംബത്തിനു വേണ്ടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

പ്രസ്തുത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജെയ്സൺ മുളരിക്കൽ (സി എം ഐ) വൈസ് പ്രിൻസിപ്പൽ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്, മാനേജ്മെന്റ് പ്രതിനിധി സിസ്റ്റർ ആനന്ദി സേവിയർ, നോവൽറ്റി ജോസഫ്, പോൾ ജോർജ് എക്സിക്യൂട്ടീവ് മാനേജർ എൻസിപിഎൽ ഗ്രൂപ്പ്, രൂപ ജോർജ് മാനേജിംഗ് ഡയറക്ടർ ബേബി മറൈൻ ഇൻറർനാഷണൽ, അധ്യാപിക പ്രതിനിധി ലില്ലി പോൾ, പി ടി എ പ്രസിഡന്റ്‌ ജോസഫ് സുമിത്, ജോൺസൺ സി എബ്രഹാം, ടി എം റിഫാസ് തുടങ്ങിയവർ പ്രസംഗിച്ചു, ചെല്ലാനം കളത്തറ ബിനു ജേക്കബിനും കുടുംബത്തിനും ആണ് വീട് പൂർത്തിയാക്കിയത് .

വീട് പൂർത്തിയാക്കാൻ വേണ്ട എല്ലാ സഹായവും നൽകിയത് ജോസഫ് പോൾ ജോർജ് ആണ്. ഈ വിദ്യാലയത്തോടൊപ്പം സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവർ ഹൗസ് ചലഞ്ചിൻ പങ്കാളികളാണെന്ന് ഹൗസ് ചലഞ്ച് സ്ഥാപക കൂടിയായ സിസ്റ്റർ ലിസി ചക്കാലക്കൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/131041/house-challenge-the-key-to-the-180th-house-is-dr-shashi-tharoor-handed-over-mp)