---
title: "#arrest|യുവാക്കളെ മർദിച്ചു കവർച്ച;അഞ്ചംഗ സംഘം പിടിയിൽ"
english_title: "Robbery by beating youths; five-member gang #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/131009/robbery-by-beating-youths-five-member-gang-arrested"
published_at: "2023-07-17T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4a132a52e3_arrest2.jpg"
keywords: []
---

# #arrest|യുവാക്കളെ മർദിച്ചു കവർച്ച;അഞ്ചംഗ സംഘം പിടിയിൽ

> **Lead Summary:** **കൊച്ചി:**ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി യുവാക്കളെ മർദിച്ചു പണവും മൊബൈൽ ഫോണും കവർന്ന സംഘം അറസ്റ്റിൽ. നെട്ടൂർ അമ്പലക്കടവ് കളത്തിപ്പറമ്പ് ഹൗസിൽ ഷൈജു, തമ്മനം കൈതക്കൽ കുന്നേൽ ഹൗസിൽ റിൻസൺ, ചേരാനല്ലൂർ കുന്നുംപുറം പടിപ്പുരക്കൽ ഹൗസിൽ ജിതീഷ്, കടവന്ത്ര ഗാന്ധിനഗർ ഉദയ കോളനി ഹൗസ് നമ്പർ 91ൽ മഹേന്ദ്രൻ, മലപ്പുറം നിലമ്പൂർ കുറുങ്ങോടാൻ ഹൗസിൽ സുബിജിത്ത് എന്നിവരാണു സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

## Article Content

**കൊച്ചി:**ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി യുവാക്കളെ മർദിച്ചു പണവും മൊബൈൽ ഫോണും കവർന്ന സംഘം അറസ്റ്റിൽ. നെട്ടൂർ അമ്പലക്കടവ് കളത്തിപ്പറമ്പ് ഹൗസിൽ ഷൈജു, തമ്മനം കൈതക്കൽ കുന്നേൽ ഹൗസിൽ റിൻസൺ, ചേരാനല്ലൂർ കുന്നുംപുറം പടിപ്പുരക്കൽ ഹൗസിൽ ജിതീഷ്, കടവന്ത്ര ഗാന്ധിനഗർ ഉദയ കോളനി ഹൗസ് നമ്പർ 91ൽ മഹേന്ദ്രൻ, മലപ്പുറം നിലമ്പൂർ കുറുങ്ങോടാൻ ഹൗസിൽ സുബിജിത്ത് എന്നിവരാണു സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

14ന് 12ന് പറവൂർ സ്വദേശിയായ ഫ്രീലാൻസ് ഫൊട്ടോഗ്രഫറും സുഹൃത്തും വാടകയ്ക്കു താമസിച്ചിരുന്ന ഹോട്ടലിലെ അതിക്രമിച്ചു കയറിയ പ്രതികൾ മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. ഇതു നൽകാൻ തയാറാകാതിരുന്നതോടെ പരാതിക്കാരന്റെ കഴുത്തിൽ വടിവാൾ വച്ചു ഭീഷണിപ്പെടുത്തിയ ശേഷം മർദിക്കുകയും പഴ്സിലുണ്ടായിരുന്ന 10,000 രൂപ, എടിഎം കാർഡ്, സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത് ഹെഡ് സെറ്റ് എന്നിവ കവർന്നു.

പരാതിക്കാരന്റെ സുഹൃത്തിനെ പ്രതികൾ ഓട്ടോയിൽ കയറ്റി എറണാകുളം ഹൈക്കോടതിക്കടുത്തുള്ള ബാറിൽ എത്തിച്ചു വീണ്ടും 10,000 രൂപ ആവശ്യപ്പെട്ടു മർദിച്ചു.പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ഒട്ടേറെ ക്രിമിനൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐ കെ.പി.അനിൽ, എസ്ഐമാരായ സി.അനൂപ്, സുനിൽ രവീന്ദ്രൻ, സീനിയർ സിപിഒമാരായ ശിഹാബ്, ഉണ്ണിക്കൃഷ്ണൻ, ഉമേഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/131009/robbery-by-beating-youths-five-member-gang-arrested)