---
title: "#mulanthuruthi|മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ; പ്രസിഡന്റിന്റെ വാഹനത്തിലെ ബാറ്ററി അടക്കം കാണാത്തതിൽ വിജിലൻസ് അന്വേഷണം"
english_title: "#Mulanthurutthi Block Panchayat; Vigilance investigation into the missing battery in the #President's vehicle"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/130718/mulanthurutthi-block-panchayat-vigilance-investigation-into-the-missing-battery-in-the-presidents-vehicle"
published_at: "2023-07-16T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b34f53699c7_mulan.jpg"
keywords: []
---

# #mulanthuruthi|മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ; പ്രസിഡന്റിന്റെ വാഹനത്തിലെ ബാറ്ററി അടക്കം കാണാത്തതിൽ വിജിലൻസ് അന്വേഷണം

> **Lead Summary:** **മുളന്തുരുത്തി:**കാലപ്പഴക്കത്തിന്റെ പേരിൽ കണ്ടംചെയ്യാൻ തീരുമാനിച്ച മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിൽനിന്ന് ബാറ്ററി അടക്കമുള്ള ഭാഗങ്ങൾ കാണാതായതിൽ വിജിലൻസ് അന്വേഷണം നടത്താൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് രാജു പി നായർ ഉപയോഗിക്കുന്ന വാഹനം കണ്ടംചെയ്യാൻ കഴിഞ്ഞവർഷമാണ് തീരുമാനിച്ചത്. ഇതിന്‌ പൊതുമരാമത്ത് മെക്കാനിക്കൽ ഡിവിഷൻ അനുമതി നൽകിയിരുന്നു. ഈ ഘട്ടത്തിലാണ് വിലപിടിപ്പുള്ള ഘടകങ്ങൾ പലതും കാണാതായതായി കോൺഗ്രസ് ഭരണസമിതിയിലെ ഭരണപക്ഷാംഗങ്ങൾ ഉൾപ്പെടെ ആക്ഷേപം ഉന്നയിച്ചത്. തുടർന്ന് വാഹനം സർക്കാർ അംഗീകൃത വർക്‌ഷോപ്പിൽ എത്തിച്ച് പരിശോധന നടത്താൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

## Article Content

**മുളന്തുരുത്തി:**കാലപ്പഴക്കത്തിന്റെ പേരിൽ കണ്ടംചെയ്യാൻ തീരുമാനിച്ച മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിൽനിന്ന് ബാറ്ററി അടക്കമുള്ള ഭാഗങ്ങൾ കാണാതായതിൽ വിജിലൻസ് അന്വേഷണം നടത്താൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് രാജു പി നായർ ഉപയോഗിക്കുന്ന വാഹനം കണ്ടംചെയ്യാൻ കഴിഞ്ഞവർഷമാണ് തീരുമാനിച്ചത്. ഇതിന്‌ പൊതുമരാമത്ത് മെക്കാനിക്കൽ ഡിവിഷൻ അനുമതി നൽകിയിരുന്നു. ഈ ഘട്ടത്തിലാണ് വിലപിടിപ്പുള്ള ഘടകങ്ങൾ പലതും കാണാതായതായി കോൺഗ്രസ് ഭരണസമിതിയിലെ ഭരണപക്ഷാംഗങ്ങൾ ഉൾപ്പെടെ ആക്ഷേപം ഉന്നയിച്ചത്. തുടർന്ന് വാഹനം സർക്കാർ അംഗീകൃത വർക്‌ഷോപ്പിൽ എത്തിച്ച് പരിശോധന നടത്താൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

എന്നാൽ, ഇതിനുള്ള തുക ബ്ലോക്ക് അംഗങ്ങളിൽനിന്ന് ഈടാക്കേണ്ടിവരുമെന്ന് സെക്രട്ടറി കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തോട് ഭരണകക്ഷിയിലെ ചില അംഗങ്ങളും യോജിപ്പ് അറിയിച്ചു. രാജു പി നായരുടെ പ്രസിഡന്റുസ്ഥാന കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു. ഡിസിസി കരാർപ്രകാരം രണ്ടരവർഷത്തേക്കായിരുന്നു സ്ഥാനം. എന്നാൽ, സ്ഥാനമൊഴിയാൻ തയ്യാറാകാത്തതിനെ തുടർന്നാണ്, കോൺഗ്രസിലെ ഒരു വിഭാഗം വിജിലൻസ് അന്വേഷണം എന്ന എൽഡിഎഫ് ആവശ്യത്തിന്‌പിന്തുണ പ്രഖ്യാപിച്ചത്. 10 വർഷംമാത്രം ഉപയോഗിച്ച വാഹനം കണ്ടംചെയ്യുന്നതിലും കോൺഗ്രസിലെ ചില അംഗങ്ങൾ എതിർപ്പ് ഉന്നയിച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/130718/mulanthurutthi-block-panchayat-vigilance-investigation-into-the-missing-battery-in-the-presidents-vehicle)