---
title: "#ldf|മണിപ്പൂർ കലാപം എൽഡിഎഫ് മുളന്തുരുത്തിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി "
english_title: "Manipur Riots LDF held a protest rally at Mulanthuruthi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/130658/manipur-riots-ldf-held-a-protest-rally-at-mulanthuruthi"
published_at: "2023-07-15T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2bc61bc506_ldf.jpg"
keywords: []
---

# #ldf|മണിപ്പൂർ കലാപം എൽഡിഎഫ് മുളന്തുരുത്തിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി 

> **Lead Summary:** **മുളന്തുരുത്തി:** ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് മാസങ്ങളായി. 2023 മെയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ ഇതിനോടകം തന്നെ അനേകം ആളുകൾ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകൾക്ക് ഗുരുതര പരിക്ക് ഏൽക്കുകയും നൂറുകണക്കിന് ഗ്രാമങ്ങൾ തകർക്കപ്പെടുകയും 10,000ത്തിലധികം വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

## Article Content

**മുളന്തുരുത്തി:** ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് മാസങ്ങളായി. 2023 മെയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ ഇതിനോടകം തന്നെ അനേകം ആളുകൾ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകൾക്ക് ഗുരുതര പരിക്ക് ഏൽക്കുകയും നൂറുകണക്കിന് ഗ്രാമങ്ങൾ തകർക്കപ്പെടുകയും 10,000ത്തിലധികം വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

എഴുപതിനായിരത്തോളം ആളുകൾ അഭയാർത്ഥി ക്യാമ്പുകളിലായി കഴിയുകയാണ്. കുറേ അധികം ആളുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്തു. കേന്ദ്ര / സംസ്ഥാന ബി.ജെ.പി. സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് മണിപ്പൂരിൽ ഈ വർഗീയ കലാപം ഉണ്ടാകാൻ ഇടയായിട്ടുള്ളത്.

മണിപ്പൂരിൽ സമാധാനം എത്രയും വേഗം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി കരവട്ടെ കുരിശിങ്കലിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സി.പി.ഐ. (എം) തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗം സി.കെ.റെജി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മറ്റി കൺവീനർ ടോമി തച്ചാമ്പുറം അധ്യക്ഷത വഹിച്ചു. റവ: ഫാ: ഡാർലി എടപ്പങ്ങാട്ടിൽ, എസ്.എൻ. ഡി. പി. തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു, സി.പി.ഐ. (എം) മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി.രമേശൻ, സി.പി.ഐ. മുളന്തുരുത്തി ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി അജയൻ വെട്ടത്ത്, കേരള കോൺഗ്രസ്  പിറവം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജോൺസ് പാർപ്പാട്ടിൽ, എൽ.ജെ.ഡി. പിറവം നിയോജക മണ്ഡലം പ്രസിഡന്റ് പി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/130658/manipur-riots-ldf-held-a-protest-rally-at-mulanthuruthi)