---
title: "#piravom|കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിലെ കുഴികൾ അടിയന്തിരമായി അടയ്ക്കണമെന്ന് നാട്ടുകാർ "
english_title: "Locals want immediate closure of potholes at #Kanjiramattam #millungal junction"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/130445/locals-want-immediate-closure-of-potholes-at-kanjiramattam-millungal-junction"
published_at: "2023-07-15T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b223e18ce77_piravom2.jpg"
keywords: []
---

# #piravom|കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിലെ കുഴികൾ അടിയന്തിരമായി അടയ്ക്കണമെന്ന് നാട്ടുകാർ 

> **Lead Summary:** **ആമ്പല്ലൂർ:**കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിലെ കുഴികൾ അടിയന്തിരമായി അടയ്ക്കണമെന്ന് നാട്ടുക്കാരും, വ്യാപാരിക്കളും ആവശ്യപ്പെട്ടു. കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിൽ പുത്തൻകാവ് റോഡിൻ്റെ ആരംഭത്തിൽത്തന്നെ വൻ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ജല അതോറിട്ടിയുടെ പൈപ്പ് പൊട്ടുന്നത് കാര്യങ്ങൾ വഷളാക്കി.

## Article Content

**ആമ്പല്ലൂർ:**കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിലെ കുഴികൾ അടിയന്തിരമായി അടയ്ക്കണമെന്ന് നാട്ടുക്കാരും, വ്യാപാരിക്കളും ആവശ്യപ്പെട്ടു. കാഞ്ഞിരമറ്റം മില്ലുങ്കൽ ജംഗ്ഷനിൽ പുത്തൻകാവ് റോഡിൻ്റെ ആരംഭത്തിൽത്തന്നെ വൻ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ജല അതോറിട്ടിയുടെ പൈപ്പ് പൊട്ടുന്നത് കാര്യങ്ങൾ വഷളാക്കി.

ഇവിടെ മിക്കവാറും, വെള്ളം റോഡിൽ സ്ഥിരം ഒഴുകുന്ന അവസ്ഥയാണ് .റോഡ് കുഴിഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലെ വെള്ളക്കെട്ടും കൂടിയായപ്പോൾ റോഡ് തകരുകയായിരുന്നു. സമീപത്തെ പി.ഡബ്ല്യു.ഡി കാനയിലെ തടസ്സമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. കാനയുടെ സ്ലാബിനിടയിലൂടെ വെള്ളം റോഡിലേക്ക് ഒഴുകുന്നു. കുഴിയായതോടെ റോഡിന് വീതി കുറവുള്ള ജംഗ്‌ഷനിൽ ഇപ്പോൾ ഗതാഗത കുരിക്കുമുണ്ട് രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടം പതിവായിരിക്കുകയാണെന്നും,എത്രയും വേഗം കുഴി മൂടി കാനയിലെ ബ്ലോക്ക് മാറ്റി റോഡ് നന്നാക്കണമെനാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/130445/locals-want-immediate-closure-of-potholes-at-kanjiramattam-millungal-junction)