---
title: " #ernakulam|കൈക്കരുത്തിന്റെ ബലാബലത്തിൽ നിതിൻ ജോസഫിന്‌ വീണ്ടും ഇരട്ടസ്വർണം"
english_title: "Nitin Joseph won double gold again with the power of Kaikarut"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/130214/nitin-joseph-won-double-gold-again-with-the-power-of-kaikarut"
published_at: "2023-07-14T13:12:00+05:30"
category: "Piravom Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b1001f7dabc_nithin.jpg"
keywords: []
---

#  #ernakulam|കൈക്കരുത്തിന്റെ ബലാബലത്തിൽ നിതിൻ ജോസഫിന്‌ വീണ്ടും ഇരട്ടസ്വർണം

> **Lead Summary:** **പെരുമ്പാവൂർ:** കൈക്കരുത്തിന്റെ ബലാബലത്തിൽ കോടനാട് കുറിച്ചിലക്കോട് തേനൻവീട്ടിൽ നിതിൻ ജോസഫിന്‌ വീണ്ടും ഇരട്ടസ്വർണം. ജൂണിൽ ശ്രീനഗറിൽ നടന്ന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിന്റെ 85 കിലോ വിഭാഗത്തിലാണ് ഈ ഇരുപത്താറുകാരൻ രണ്ട്‌ സ്വർണം നേടിയത്‌.

## Article Content

**പെരുമ്പാവൂർ:** കൈക്കരുത്തിന്റെ ബലാബലത്തിൽ കോടനാട് കുറിച്ചിലക്കോട് തേനൻവീട്ടിൽ നിതിൻ ജോസഫിന്‌ വീണ്ടും ഇരട്ടസ്വർണം. ജൂണിൽ ശ്രീനഗറിൽ നടന്ന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിന്റെ 85 കിലോ വിഭാഗത്തിലാണ് ഈ ഇരുപത്താറുകാരൻ രണ്ട്‌ സ്വർണം നേടിയത്‌.

ഇന്ത്യൻ ആർമി ഫെഡറേഷൻ സംഘടിപ്പിക്കുന്ന മത്സരത്തിൽ മൂന്നാംതവണയാണ് ഈ യുവാവ്‌ ഡബിൾ നേടുന്നത്.

ഛത്തീസ്ഗഢിലും ഹൈദരാബാദിലുമായിരുന്നു ഇതിനുമുമ്പുള്ള പ്രകടനം. മത്സരശേഷം ന്യൂഡൽഹിയിലെത്തിയ നിതിൻ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനിലെത്തി. പൊളിറ്റ്‌ബ്യൂറോ അംഗം എംഎ ബേബിയെയും നിതിൻ സന്ദർ ശിച്ചു.

ബിനു വിജയനാണ്‌ പരിശീലകൻ. ബികോം പാസായ നിതിൻ അങ്കമാലിയിലെ സ്വകാര്യ നിർമാണ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. അച്ഛൻ: ജോസഫ്. അമ്മ: വത്സ. സഹോദരി: നീതു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/130214/nitin-joseph-won-double-gold-again-with-the-power-of-kaikarut)