---
title: "#murder|യുഎസ്സിലെ ഒഹായോയിൽ അജ്ഞാതൻ്റെ വെടിയേറ്റ് പിറവം സ്വദേശി മരിച്ചു"
english_title: "A native of Piravam died after being shot by an unknown person in Ohio, US"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/130116/a-native-of-piravam-died-after-being-shot-by-an-unknown-person-in-ohio-us"
published_at: "2023-07-14T09:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0c8f2d208a_murder.jpg"
keywords: []
---

# #murder|യുഎസ്സിലെ ഒഹായോയിൽ അജ്ഞാതൻ്റെ വെടിയേറ്റ് പിറവം സ്വദേശി മരിച്ചു

> **Lead Summary:** **പിറവം:** യുഎസ്സിലെ ഒഹായോയിൽ അജ്ഞാതൻ്റെ വെടിയേറ്റ് മലയാളി മരിച്ചു . പിറവം കളമ്പൂർ ചാത്തo കുഴിയിൽ സി.വി വിജയകുമാർ ആണ് മരിച്ചത് .

## Article Content

**പിറവം:** യുഎസ്സിലെ ഒഹായോയിൽ അജ്ഞാതൻ്റെ വെടിയേറ്റ് മലയാളി മരിച്ചു . പിറവം കളമ്പൂർ ചാത്തo കുഴിയിൽ സി.വി വിജയകുമാർ ആണ് മരിച്ചത് .

ഒഹായോയിലെ കൊളംമ്പസിൽ സൂപ്പർമാർക്കറ്റ് നടത്തുകയാണ് വിജയകുമാർ . കടയിലെത്തിയ ആക്രമി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു .മോഷണ ശ്രമത്തിനിടെയാവാം ആക്രമണം എന്നാണ് കരുതുന്നത് .പോലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

പരേതനായ റിട്ട: ക്യാപ്റ്റൻ സി.വേലായുധൻ്റെയും ,ലീലയുടെയും മകനായ വിജയകുമാർ കഴിഞ്ഞ 20 വർഷമായി യു.എസ്സിലാണ് .കഴിഞ്ഞ ജൂലൈയിൽ നാട്ടിൽ എത്തിയിരുന്നു .മക്കൾ പ്രണവ് ,പ്രവീൺ .

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/130116/a-native-of-piravam-died-after-being-shot-by-an-unknown-person-in-ohio-us)