---
title: "#kochi|ഐക്യരാഷ്ട്രസഭയുടെ അംഗീകാര നിറവിൽ കൊച്ചി "
english_title: "Kochi has been recognized by the United Nations"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/130097/kochi-has-been-recognized-by-the-united-nations"
published_at: "2023-07-14T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0a1339c9ae_kochi.jpg"
keywords: []
---

# #kochi|ഐക്യരാഷ്ട്രസഭയുടെ അംഗീകാര നിറവിൽ കൊച്ചി 

> **Lead Summary:** **കൊച്ചി:**ഐക്യരാഷ്ട്രസഭയുടെ അംഗീകാര നിറവിൽ കൊച്ചി സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കുള്ള 2023ലെ ഉന്നതല പൊളിറ്റിക്കൽ ഫോറത്തിൽ പങ്കെടുക്കാനൊരുങ്ങി കൊച്ചി നഗരസഭ നഗരങ്ങളിലെ സുസ്ഥിര വികസന പദ്ധതികളുടെ അവലോകനയോഗത്തിൽ 1500 നഗരങ്ങളെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത് കൊച്ചി മേയർ.

## Article Content

**കൊച്ചി:**ഐക്യരാഷ്ട്രസഭയുടെ അംഗീകാര നിറവിൽ കൊച്ചി സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കുള്ള 2023ലെ ഉന്നതല പൊളിറ്റിക്കൽ ഫോറത്തിൽ പങ്കെടുക്കാനൊരുങ്ങി കൊച്ചി നഗരസഭ നഗരങ്ങളിലെ സുസ്ഥിര വികസന പദ്ധതികളുടെ അവലോകനയോഗത്തിൽ 1500 നഗരങ്ങളെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത് കൊച്ചി മേയർ.

യോഗത്തിൽ പങ്കെടുക്കുന്ന രാഷ്ട്രീയ മേഖലയിലെ ഏക വ്യക്തിത്വമെന്ന ബഹുമതി മേയർ എം. അനിൽകുമാറിന്. ​ലോ​ക ച​രി​ത്ര​ത്തി​ൽ കൊ​ച്ചി​ക്ക് ഒ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി ല​ഭ്യ​മാ​കു​ന്നു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ‘വ​യോ​ജ​ന സൗ​ഹൃ​ദ ന​ഗ​രം’ പ്ര​ഖ്യാ​പ​ന​ത്തി​ന് കാ​തോ​ർ​ത്തി​രി​ക്കു​ക​യാ​ണ് കൊ​ച്ചി ന​ഗ​രം. യു.​എ​ൻ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ദ​ക്ഷി​ണേ​ഷ്യ​യി​ലെ പ്ര​ഥ​മ വ​യോ​ജ​ന സൗ​ഹൃ​ദ​ന​ഗ​രം പ​ദ​വി സ്വ​ന്ത​മാ​കും.

ന​ഗ​ര​സ​ഭ​യു​ടെ വ​യോ​ജ​ന ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും വി​ശ​ദ​മാ​ക്കി​യു​ള്ള റി​പ്പോ​ർ​ട്ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​മാ​യി യു.​എ​ൻ പ്ര​തി​നി​ധി സം​ഘം നേ​രി​ട്ടു​ള്ള വി​ശ​ദീ​ക​ര​ണ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. 13ന് ​ന​ട​ക്കു​ന്ന യു.​എ​ൻ പ്ര​തി​നി​ധി സ​ഭ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ കൊ​ച്ചി മേ​യ​ർ എം.​അ​നി​ൽ​കു​മാ​ർ ന​ഗ​ര​സ​ഭ വ​യോ​ജ​ന ക്ഷേ​മ​പ്ര​വ​ർ​ത്ത​ന വി​ശ​ദീ​ക​ര​ണം ന​ട​ത്തും.

യു.​എ​ൻ വ​യോ​ജ​ന സൗ​ഹൃ​ദ ന​ഗ​ര പ​ദ്ധ​തി​യി​ൽ ഇ​തി​ന​കം 51 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 1400ഓ​ളം ന​ഗ​ര​ങ്ങ​ളു​ണ്ട്. 2012ൽ ​ക​ൽ​ക്ക​ത്ത ന​ഗ​രം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ല്ല. പ​ക​ൽ വീ​ട്, വ​യോ​ജ​ന ക്ലി​നി​ക്, ക്ഷേ​മ പ്ര​വ​ർ​ത്ത​നം, വ​യോ​ജ​ന​ക്കൂ​ട്ടം, കാ​ൽ​ന​ട പാ​ത​യൊ​രു​ക്ക​ൽ തു​ട​ങ്ങി കൊ​ച്ചി ന​ഗ​ര​ത്തി​ലെ വി​വി​ധ​ത​ല പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ താ​ൽ​പ​ര്യം പ്ര​ക​ട​മാ​ക്കി​യാ​ണ് യു.​എ​ൻ പ്ര​തി​നി​ധി സം​ഘം ഓ​ൺ​ലൈ​ൻ അ​വ​ത​ര​ണ​ത്തി​ന് ത​യാ​റാ​യ​തെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ഡോ. ​പ്ര​വീ​ണാ​ണ് വ​യോ​ജ​ന സൗ​ഹൃ​ദ ന​ഗ​രം പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/130097/kochi-has-been-recognized-by-the-united-nations)