---
title: "#thrissur|വയറുവേദനയായി ചികിത്സയ്ക്കെത്തിയ യുവതി പ്രസവിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "The incident where a woman who came for treatment for abdominal pain gave birth; More info out"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/129741/the-incident-where-a-woman-who-came-for-treatment-for-abdominal-pain-gave-birth-more-info-out"
published_at: "2023-07-12T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aeb6a83cb9e_op.jpg"
keywords: []
---

# #thrissur|വയറുവേദനയായി ചികിത്സയ്ക്കെത്തിയ യുവതി പ്രസവിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** **തൃശ്ശൂർ :**വയറുവേദനയായി ചികിത്സയ്ക്കെത്തിയ യുവതി പ്രസവിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. വയറുവേദനയെ തുടർന്ന് ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിൽ എത്തിയ യുവതിയാണ് ഇന്ന് രാവിലെ ശുചിമുറിയിൽ പ്രസവിച്ചത്.

## Article Content

**തൃശ്ശൂർ :**വയറുവേദനയായി ചികിത്സയ്ക്കെത്തിയ യുവതി പ്രസവിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. വയറുവേദനയെ തുടർന്ന് ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിൽ എത്തിയ യുവതിയാണ് ഇന്ന് രാവിലെ ശുചിമുറിയിൽ പ്രസവിച്ചത്.

ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ഗർഭധാരണം ഉറപ്പാക്കാനായി യൂറിൻ പരിശോധനയ്ക്കായി യുവതി ടോയ്‌ലറ്റിൽ പോയപ്പോഴാണ് സംഭവം ഉണ്ടായത്.വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങൾ നൽകി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ​രി​ശോ​ധ​ന​ക​ളി​ൽ ഒ​ന്നും ഗ​ർ​ഭ​മു​ള്ള​താ​യി ക​ണ്ടി​രു​ന്നി​ല്ലെ​ന്ന് ദ​മ്പ​തി​ക​ൾ പ​റ​യു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞു എ​ട്ട് വ​ർ​ഷ​മാ​യി കു​ട്ടി​ക​ളി​ല്ലാ​യി​രു​ന്നു ദ​മ്പ​തി​ക​ൾക്ക്.2.90 കി​ലോ ഭാ​ര​മു​ള്ള പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ കു​ഞ്ഞാ​ണ് ജ​നി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/129741/the-incident-where-a-woman-who-came-for-treatment-for-abdominal-pain-gave-birth-more-info-out)