---
title: "#piravom|സംയുക്തട്രേഡ് യൂണിയന്റെ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "The convention was organized by the Mandal of the Samyukta Trade Union"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/129713/the-convention-was-organized-by-the-mandal-of-the-samyukta-trade-union"
published_at: "2023-07-12T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae9c3b900c0_piravom.jpg"
keywords: []
---

# #piravom|സംയുക്തട്രേഡ് യൂണിയന്റെ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **പിറവം:**ഐൻ ടി യു സി മണ്ഡലം പ്രിസിഡണ്ട് ടി.എൻ വിജയകുമാർ അദ്ധ്യക്ഷതയിൽ കൂടി സംയുക്തട്രേഡ് യൂണിയന്റെ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ , തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിക്ഷേധിച്ച് സമരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൺവെൻഷൻ നടക്കുന്നത്.

## Article Content

**പിറവം:**ഐൻ ടി യു സി മണ്ഡലം പ്രിസിഡണ്ട് ടി.എൻ വിജയകുമാർ അദ്ധ്യക്ഷതയിൽ കൂടി സംയുക്തട്രേഡ് യൂണിയന്റെ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ , തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിക്ഷേധിച്ച് സമരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൺവെൻഷൻ നടക്കുന്നത്.

പിറവം നഗരസഭാ ചിൽഡ്രൻസ് പാർക്കി നടന്ന കൺവൻഷൻ ഏ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രാജു ഉത്ഘാടനം ചെയ്തു. ആഗസ്റ്റ് ഒമ്പത്താം തീയ്യതി നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സമരങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതു മേഖല സ്ഥാപനങ്ങൾ വിറ്റ് തുലച്ചത് യുവാക്കളുടെ തൊഴിൽ സാധ്യത ഇല്ലാതാക്കി.

പ്രെട്രോളിയം ഉത്പനങ്ങളുടെ വില കമ്പിനികൾ തീരുമാനിക്കുന്നത് ഇതിന്റെ ഉത്പന്നങ്ങളുടെ വില ഗണ്യമായി വർദ്ധിക്കുന്നതിന്കാരണമായി. കൺവെൻഷനിൽ കെ എസ് ആരുൺ കുമാർ,കെ എൻ ഗോപി , പി എസ് മോഹനൻ , രാജൻ തെക്കൻ , ലിസി വർഗ്ഗീസ്, കെ പി ഷാജഹാൻ,സണ്ണി കുര്യാക്കോസ്, കെ പി സലിം തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/129713/the-convention-was-organized-by-the-mandal-of-the-samyukta-trade-union)