#arrest|മാമ്മോദീസയ്ക്കെത്തി ഡയമണ്ട്‌ നെക്ലേസ് ഉൾപ്പെടെ നാലുലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിലായി

#arrest|മാമ്മോദീസയ്ക്കെത്തി ഡയമണ്ട്‌ നെക്ലേസ് ഉൾപ്പെടെ നാലുലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിലായി
Jul 11, 2023 04:00 PM | By Amaya M K

പെരുമ്പാവൂർ:(piravomnews.in) സുഹൃത്തിന്റെ വീട്ടിൽ മാമ്മോദീസയ്ക്ക് വന്ന് ഡയമണ്ട്‌ നെക്ലേസ് ഉൾപ്പെടെ നാലുലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിലായി. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ റംസിയയെയാണ് (30) കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് ആറിന് കോടനാട്ടാണ് സംഭവം. ചടങ്ങ് കഴിഞ്ഞശേഷം ധരിച്ചതും സമ്മാനം ലഭിച്ചതുമായ ആഭരണങ്ങൾ മുറിയിലെ അലമാരയിലാണ് വീട്ടുകാർ സൂക്ഷിച്ചത്. അവിടെനിന്നാണ് റംസിയ കവർച്ച നടത്തിയത്. മോഷ്ടിച്ച ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ജ്വല്ലറി, ഫിനാൻസ്‌ സ്ഥാപനങ്ങളിൽനിന്ന്‌ കണ്ടെടുത്തു.

അന്വേഷണം നടക്കുന്നതിനിടെ ഇവരുടെ മൊബൈൽഫോൺ സ്വിച്ച്‌ ഓഫായത്‌ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്‌ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐ പി ജെ കുര്യാക്കോസ്, എഎസ്ഐ വി പി ശിവദാസ്, എസ്‌സിപിഒ പി ഡി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Woman arrested for stealing jewelry worth more than four lakh rupees including diamond necklace

Next TV

Related Stories
#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

Mar 6, 2024 09:45 AM

#suicide | മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ;ദേവിയുടെ തിരുവാഭരണം അടക്കം 13.5 പവൻ സ്വർണം കാണാനില്ല

പൂജയ്ക്ക് പോകാനായി അതിരാവിലെ വിളിച്ചുണർത്തണമെന്ന് മകനോട് പറഞ്ഞതനുസരിച്ച് വിളിച്ചപ്പോൾ ഫോൺ...

Read More >>
Top Stories










News Roundup