---
title: "നടപ്പു വഴിയിൽ വെള്ളം കയറി; വൈദ്യസഹായത്തിന് കൈത്താങ്ങായി ഡി വൈ എഫ് ഐ "
english_title: "Water flooded the walkway; DYFI as a helping hand for medical care"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/127823/water-flooded-the-walkway-dyfi-as-a-helping-hand-for-medical-care"
published_at: "2023-07-06T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a62353783f7_ara.jpg"
keywords: []
---

# നടപ്പു വഴിയിൽ വെള്ളം കയറി; വൈദ്യസഹായത്തിന് കൈത്താങ്ങായി ഡി വൈ എഫ് ഐ 

> **Lead Summary:** **മുളന്തുരുത്തി..... **നടപ്പു വഴിയിൽ വെള്ളം കയറി; വൈദ്യസഹായത്തിന് കൈത്താങ്ങായി ഡി വൈ എഫ് ഐ. മഴക്കെടുതി മൂലം സ്വന്തം വീട്ടിലേക്കുള്ള നടപ്പു വഴി വെള്ളം കയറി ദുരിതത്തിലായ കുടുംബത്തിന് അടിയന്തര വൈദ്യസഹായത്തിന് കൈത്താങ്ങായി ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ.

## Article Content

**മുളന്തുരുത്തി..... **നടപ്പു വഴിയിൽ വെള്ളം കയറി; വൈദ്യസഹായത്തിന് കൈത്താങ്ങായി ഡി വൈ എഫ് ഐ. മഴക്കെടുതി മൂലം സ്വന്തം വീട്ടിലേക്കുള്ള നടപ്പു വഴി വെള്ളം കയറി ദുരിതത്തിലായ കുടുംബത്തിന് അടിയന്തര വൈദ്യസഹായത്തിന് കൈത്താങ്ങായി ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ.

എറണാകുളം ജില്ലയിൽ മുളന്തുരുത്തി പഞ്ചായത്തിൽ രണ്ടാം വാർഡ് വട്ടുക്കുന്നിൽ താമസിക്കുന്ന വൃദ്ധ ദമ്പതികൾ ആണ് പ്രതിസന്ധിയിൽ ഡി വൈ എഫ് ഐയുടെ സഹായം ആവശ്യപെട്ടത്. കിഡ്ണി സംബന്ധമായ അസുഖത്തെത്തുടർന്ന് ആഴ്ചയിൽ രണ്ട് പ്രാവശ്യം ഡയാലിസിസ് നടത്തി വരുന്ന ഏക മകളും അടങ്ങുന്ന കുടുംബത്തിന് അവരുടെ വീട്ടിലേക്കുള്ള ഏക വഴി പാടത്തിലൂടെയുള്ള നടവരമ്പ് മാത്രമാണ്. മഴക്കെടുതി മൂലം നടവഴി ഏതാണ്ട് രണ്ട് അടിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. മകളെ ഡയാലിസിസിന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഘട്ടത്തിൽ വീട്ടിൽ തനിച്ചായ ഗൃഹനാഥന് ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെത്തുടർന്ന് ഡി വൈ എഫ് ഐ പ്രവർത്തകരെ ബന്ധപ്പെട്ടതിനെത്തുടർന്ന് അടിയന്തരമായി വൈദ്യസഹായത്തിന് ഡി വൈ എഫ് ഐ മുളന്തുരുത്തി മേഖലാ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ അദ്ദേഹത്തെ വീട്ടിൽ നിന്ന് വെള്ളക്കെട്ടായ നടവരമ്പിലൂടെ കൈത്താങ്ങായി എത്തിച്ച് റോഡ് വരെ കൊണ്ടുവന്ന് തുടർന്ന് . ഹോസ്പിറ്റൽ എത്തിക്കുകയായിരുന്നു. സി.പി.ഐ എം തൃപ്പുണിത്തുറ ഏരിയാ കമ്മിറ്റിയംഗം സി.കെ.റെജി, മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ, ഡി.വൈ.എഫ് ഐ മേഖലാ സെക്രട്ടറി അരുൺ പോട്ടയിൽ പ്രസിഡൻറ് ലിജോ ജോർജ്, യൂത്ത് ബ്രിഗേഡ് പ്രവർത്തകരായ വിമൽ എം .സജി, ജിലു എം.കെ., സുബിൻ ബാബു, ഹരികൃഷ്ണൻ, എം.എസ് ,കെ .സി ജോഷി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അടിയന്തരമായി ഈ കുടുംബത്തിന് സഞ്ചാരയോഗ്യമായ വഴി ഒരുക്കുന്നതിന് പ്രാദേശിക - ജില്ലാ ഭരണകൂടങ്ങൾ ഇടപെടണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/127823/water-flooded-the-walkway-dyfi-as-a-helping-hand-for-medical-care)