കൂത്താട്ടുകുളം.... സ്റ്റെയറിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല കോൺക്രീറ്റ് സ്ലാബിൽ കുരുങ്ങി;അഗ്നി സുരക്ഷാ പ്രവർത്തകർ രക്ഷകരായി.ഇന്ന് രാവിലെ വീട്ടിലെ സ്റ്റെയറിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല കോൺക്രീറ്റ് സ്ലാബിൽ കുരുങ്ങിയത്.
തിരുമാറാടി നാവോളിമറ്റം ചിലമ്പൻ കുന്നേൽ വീട്ടിൽ സുനിലിന്റെയും നിഷയുടെയും മൂന്നുവയസുള്ള കുട്ടിയാണ് അപകടത്തിൽ പെട്ടത്. വീട്ടുകാർ കിണഞ്ഞു ശ്രമിച്ചിട്ടും കുട്ടിയെ പുറത്തെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂസ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് കോൺക്രീറ്റ് സ്ലാബ് പൊക്കി കുട്ടിയെ രക്ഷിക്കുകയായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ മനോജ് കുമാർ, ജീവൻ കുമാർ, ദീപക്ക്, ശിവപ്രസാദ്, അനന്തപുഷ്പൻ,റിയോപോൾ, ജയകുമാർ,ശ്രീനി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
The child who was playing on the stairs got his head stuck on the concrete slab; the fire safety personnel came to the rescue