ആലുവയിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; പോലീസിനും ഭര്‍തൃവീട്ടുകാർക്കുമെതിരെ ആത്മഹത്യാ കുറുപ്പിൽ പരാമർശം

ആലുവയിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; പോലീസിനും ഭര്‍തൃവീട്ടുകാർക്കുമെതിരെ ആത്മഹത്യാ കുറുപ്പിൽ പരാമർശം
Nov 23, 2021 01:45 PM | By Piravom Editor

ആലുവ എടയപ്പുറത്ത് ഗാർഹിക പീഡനത്തിന് പരാതി നൽകിയ യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർത്ഥിയായ എടയപ്പുറം സ്വദേശിനി മോഫിയ പർവീൺ(21) ആണ് മരിച്ചത്.

ഇന്നലെ യുവതി ആലുവ പോലീസിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെയും ഭർതൃവീട്ടുകാർക്കെതിരെയും നടപടി എടുക്കണമെന്ന് പറയുന്നു.

ആലുവ പൊലീസ് ഇന്നലെ യുവതിയേയും ഭർതൃവീട്ടുകാരെയും ഒത്തു തീർപ്പിന് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ചർച്ചകൾക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടയിൽ യുവതി ഭർത്താവിന്റെ മുഖത്തടിച്ചെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ വെച്ച് ഇത്തരം കാര്യങ്ങൾ പാടില്ല എന്ന് യുവതിയെ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. തുടർന്ന് വീട്ടിലെത്തിയ യുവതിയെ ഇന്നലെ രാത്രി പത്ത് മണിയോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

ഗാർഹിക പീഡന പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നില്ല. ഇക്കാര്യം മോഫിയ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

പോലീസിൽനിന്നും തനിക്ക് നീതി ലഭിച്ചില്ല എന്നും, ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹികപീഡനത്തിന് പൊലീസ് കേസെടുത്തു.

aluva suicide mofia parveen

Next TV

Related Stories
വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

Dec 1, 2021 07:41 PM

വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ...

Read More >>
കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

Dec 1, 2021 07:25 PM

കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

ഇന്ന് ഏറ്റവും വലിയ പരിസ്ഥിതി ദ്രോഹമായ കെ.റെയിൽ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.ബാബു എം.എൽ എ...

Read More >>
തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

Dec 1, 2021 03:02 PM

തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

പരുക്കേറ്റ നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെ 6 കൗൺസിലർമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അജിത,കോൺഗ്രസ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി...

Read More >>
ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

Dec 1, 2021 12:03 PM

ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമ്മയും, തമുക്കു നേർച്ചയും ഡിസംബർ 1, 2, 3 തീയതികളിൽ ഭക്ത്യാദരവോടെ കോവിഡ്...

Read More >>
മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം?  സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

Dec 1, 2021 10:37 AM

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി...

Read More >>
പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

Dec 1, 2021 09:32 AM

പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

രാവിലെ ആ ശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത് . 8 മണി യോടെയായിരുന്നു...

Read More >>
Top Stories