---
title: "വിദ്യാഭ്യാസ സംരക്ഷണ സമിതി കാൽനട ജാഥയും വിദ്യാഭ്യാസ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു"
english_title: "The Education Protection Committee organized a walking march and an education protection audience"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/118492/the-education-protection-committee-organized-a-walking-march-and-an-education-protection-audience"
published_at: "2023-05-31T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64776cd41b92e_nada.jpg"
keywords: []
---

# വിദ്യാഭ്യാസ സംരക്ഷണ സമിതി കാൽനട ജാഥയും വിദ്യാഭ്യാസ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** കാഞ്ഞിരമറ്റം..... കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പുത്തൻ വിദ്യാഭ്യാസ നയത്തിലെ വർഗ്ഗീയവൽകരണവും ചതിക്കുഴികളും ജനങ്ങൾക്കിടയിൽ വിശദീകരിക്കാൻ വിദ്യാഭ്യാസ സംരക്ഷണ സമിതി ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥയും വിദ്യാഭ്യാസ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു

## Article Content

കാഞ്ഞിരമറ്റം..... കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പുത്തൻ വിദ്യാഭ്യാസ നയത്തിലെ വർഗ്ഗീയവൽകരണവും ചതിക്കുഴികളും ജനങ്ങൾക്കിടയിൽ വിശദീകരിക്കാൻ വിദ്യാഭ്യാസ സംരക്ഷണ സമിതി ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥയും വിദ്യാഭ്യാസ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു

എസ് എഫ് ഐ സംസ്ഥാന കമ്മറ്റിയംഗം അജ്മില ഷാൻ നയിച്ച ജാഥ ചാലക്കപ്പാറയിൽ നിന്നാരംഭിച്ച് കാഞ്ഞിരമറ്റം മില്ലുങ്കൽ സമാപിച്ചു. വിദ്യാഭ്യാസ സംരഷണ ബഹുജന സദസ്സ് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. മാഗി ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി കെ മോഹനൻ അദ്ധ്യക്ഷനായി. എ കെ ജി സി ടി- സംസ്ഥാന കമ്മറ്റിയംഗം ഡോ. എസ് അനിൽ കുമാർ , അജ്മില ഷാൻ എന്നിവർ പ്രസംഗിച്ചു. കെ.എം സുനിൽ സ്വാഗതവും ,കെ എ മുകുന്ദൻ നന്ദിയും പറഞ്ഞു 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/118492/the-education-protection-committee-organized-a-walking-march-and-an-education-protection-audience)