മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു

മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു
Nov 20, 2021 04:32 PM | By Piravom Editor

തിരുവനന്തപുരം.... മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. പ്രായാധിക്യം മൂലമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺദേവ് ആശുപത്രിയിൽ എത്തിയത്.

അതേസമയം കൂട്ടിരിപ്പുകാരനെ മർദിച്ച രണ്ട് സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്റ് ചെയ്തു. മർദനമേറ്റ അരുൺ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി. സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. ബന്ധുവിന് കൂട്ടിരിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതായിരുന്നു ആറ്റിങ്ങൽ സ്വദേശി അരുൺ ദേവ്. വാർഡിൽ കയറുന്നതിനെ ചൊല്ലി തർക്കമുണ്ടായി. പ്രകോപിതരായ രണ്ടു സെക്യൂരിറ്റി ജീവനക്കാർ അരുണിനെ മർദിച്ചു.

മർദനമേറ്റ അരുൺ ദേവ് പൊലീസിൽ പരാതി നൽകി. തുടർന്ന് മെഡിക്കൽ കോളജ് അത്യഹിതവിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് അരുണിനെ വീണ്ടും മർദിച്ചു. മർദനത്തിൽ അരുണിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം കൂട്ടിരുപ്പുകാരന്റെ പരാതിയിന്‍മേല്‍ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Arun Dev's grandmother dies after being beaten by security personnel at a medical college

Next TV

Related Stories
വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

Dec 1, 2021 07:41 PM

വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ...

Read More >>
കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

Dec 1, 2021 07:25 PM

കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

ഇന്ന് ഏറ്റവും വലിയ പരിസ്ഥിതി ദ്രോഹമായ കെ.റെയിൽ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.ബാബു എം.എൽ എ...

Read More >>
തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

Dec 1, 2021 03:02 PM

തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

പരുക്കേറ്റ നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെ 6 കൗൺസിലർമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അജിത,കോൺഗ്രസ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി...

Read More >>
ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

Dec 1, 2021 12:03 PM

ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമ്മയും, തമുക്കു നേർച്ചയും ഡിസംബർ 1, 2, 3 തീയതികളിൽ ഭക്ത്യാദരവോടെ കോവിഡ്...

Read More >>
മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം?  സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

Dec 1, 2021 10:37 AM

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി...

Read More >>
പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

Dec 1, 2021 09:32 AM

പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

രാവിലെ ആ ശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത് . 8 മണി യോടെയായിരുന്നു...

Read More >>
Top Stories