ഹൈറേഞ്ച് മേഖലയിൽ ടാക്സ് അടക്കാതെ കാരവൻ പിടിച്ചെടുക്കുന്നത് തുടരുന്നു

ഹൈറേഞ്ച് മേഖലയിൽ ടാക്സ് അടക്കാതെ കാരവൻ പിടിച്ചെടുക്കുന്നത് തുടരുന്നു
Nov 19, 2021 12:13 PM | By Piravom Editor

ഇടുക്കി.... ഹൈറേൻജ്‌ മേഖലയിൽ ടാക്സ് അടക്കാതെ കാരവൻ പിടിച്ചെടുക്കുന്നത് തുടരുന്നു. സിനിമ ഷൂട്ടിംഗിനായി അണക്കരയിൽ എത്തിച്ച കാരവാൻ നികുതി കുടിശ്ശികയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. വണ്ടൻമേട് പോലീസിന് കൈമാറിയ വാഹനം 75000 രൂപ നികുതി അടച്ച ശേഷം തിരികെ നൽകി. 

സിനിമ ഷൂട്ടിംഗിനായി കഴിഞ്ഞദിവസം മൂന്നാറിൽ എത്തിച്ച രണ്ട് വാഹനങ്ങൾക്ക് മതിയായ രേഖകളില്ലാത്തതിനാൽ കഴിഞ്ഞദിവസം മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മൂന്നാർ പോലീസിന് കൈമാറിയ വാഹനങ്ങൾ സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്

മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.യുവതാരം ശ്രീനാഥ് ഭാസി നായകനായി അണക്കര വണ്ടൻമേട് മേഖലകളിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലേക്ക് ആണ് കാരവാൻ എത്തിച്ചത്. ഏതാനും ദിവസങ്ങളായി അണക്കരയിലെ സ്വകാര്യ റിസോർട്ടിൽ താമസിക്കുന്ന താരത്തിനു വേണ്ടി ആഴ്ചകൾക്ക് മുമ്പ് എത്തിച്ച വാഹനത്തിന് നികുതി കുടിശിക ഉള്ളതായി ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അണക്കരയിൽ നിന്നും വാഹനം അധികൃതർ കസ്റ്റഡിയിലെടുത്തത്. 75000 രൂപ നികുതികുടിശ്ശിക ഉള്ളതായി കണ്ടതിനെത്തുടർന്ന് വാഹനം വണ്ടൻമേട് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് കൊട്ടാരക്കര ആർടിഒ ഓഫീസുമായി ബന്ധപ്പെട്ട് ഉടമകൾ നികുതി അടച്ചതിനെ തുടർന്ന് വാഹനം തിരികെ നൽകുകയായിരുന്നു.

Caravan seizures continue to be tax-free in the High Range region

Next TV

Related Stories
വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

Dec 1, 2021 07:41 PM

വിദ്യാകിരണം പദ്ധതി -ലാപ്പ്ടോപ്പുകൾ വിതരണം സ്ക്കൂൾ മാനേജർ സി.കെ റെജി ചെയ്തു

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ള ലാപ്പ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ...

Read More >>
കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

Dec 1, 2021 07:25 PM

കെ റെയിൽ പദ്ധതിക്കെത്തിരെ കോൺഗ്രസ് പ്രതിക്ഷേധം; കെ ബാബു എം എൽ എ ഉത്ഘാടനം ചെയ്തു

ഇന്ന് ഏറ്റവും വലിയ പരിസ്ഥിതി ദ്രോഹമായ കെ.റെയിൽ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.ബാബു എം.എൽ എ...

Read More >>
തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

Dec 1, 2021 03:02 PM

തൃക്കാകര നഗരസഭാ യോഗത്തിൽ വസ്ത്രാക്ഷേപം, കൂട്ടയടി;6 കൗൺസിലർമാർക്ക് പരിക്ക്

പരുക്കേറ്റ നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെ 6 കൗൺസിലർമാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അജിത,കോൺഗ്രസ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി...

Read More >>
ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

Dec 1, 2021 12:03 PM

ചരിത്രപ്രസിദ്ധമായ തമുക്ക് പെരുന്നാളിന് കരിങ്ങാച്ചിറപ്പള്ളിയിൽ കൊടിയേറി

പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓർമ്മയും, തമുക്കു നേർച്ചയും ഡിസംബർ 1, 2, 3 തീയതികളിൽ ഭക്ത്യാദരവോടെ കോവിഡ്...

Read More >>
മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം?  സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

Dec 1, 2021 10:37 AM

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി നടത്തിയത്തിൻ്റെ തെളിവും, പ്രകൃതി വിരുദ്ധ പീഡന വിവരവും ലഭിച്ചു.

മുൻ മിസ്സ് കേരള മരണം: പ്രധാന തെളിവ് കായലിലിൽ ഇട്ടുവെന്നത് നുണയോ? മീൻപിടുത്തകാർ കണ്ടുവെന്നത് നാടകം? സൈജു നിരവധി മയക്കുമരുന്ന് പാർട്ടി...

Read More >>
പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

Dec 1, 2021 09:32 AM

പൊൻകുന്നത് അപകടത്തിൽ മരിച്ച യുവതി സ്വകാര്യ ആശുപത്രി ജീവനക്കാരി

രാവിലെ ആ ശുപത്രിയിലേയ്ക്ക് ജോലിയ്ക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത് . 8 മണി യോടെയായിരുന്നു...

Read More >>
Top Stories