ടിപ്പർ ലോറിയുടെ അമിത വേഗത ബൈക്ക് യാത്രികനായ യുവാവിന്റെ ജീവൻ അപഹരിച്ചു

ടിപ്പർ ലോറിയുടെ അമിത വേഗത ബൈക്ക് യാത്രികനായ യുവാവിന്റെ ജീവൻ അപഹരിച്ചു
Oct 4, 2021 07:15 PM | By Piravom Editor

പാമ്പാക്കുട:ടിപ്പർ ലോറിയുടെ അമിത വേഗത ബൈക്ക് യാത്രികനായ യുവാവിന്റെ ജീവൻ അപഹരിച്ചു; അഞ്ചെൽപെട്ടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഓണക്കൂർ നാടിയാക്കുഴി സജുവിന്റെ മകൻ അമൽ സാജു (21) ആണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിലെത്തിയ ടിപ്പർ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ടിപ്പർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. ഗുരുതരമായി പരുക്കേറ്റ അമൽ സജുവിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാലടി കോളേജിൽ പഠിക്കുന്ന അമൽ ഹോസ്റ്റാലിലേക്കുള്ള യാത്രയിലാണ് അപകടത്തിൽപെട്ടത്. കാക്കൂർ ഭാഗത്ത് നിന്നും മിറ്റൽ കയറ്റി വരുകയായിരുന്നു ടിപ്പർ ലോറി. അതേസമയം പരുക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി അപകടം നടന്ന ഉടനെ ഇതുവഴി കടന്നുവന്ന പാമ്പാക്കുട പഞ്ചായത്തിന്റെ വാഹനത്തിലെ ഡ്രൈവർ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സെക്രട്ടറിയുടെ അനുമതി വേണമെന്നായിരുന്നു ഡ്രൈവറുടെ മറുപടി.

The excessive speed of the tipper lorry claimed the life of the young man who was riding the bike

Next TV

Related Stories
Top Stories