---
title: " ചീട്ട് കളി സംഘത്തെ പിടിക്കാൻ പോയ പോലീസ് സബ് ഇൻസ്പക്ടർ വീണ് മരിച്ചു"
english_title: "A police sub-inspector who went to catch the card-playing gang fell down and died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/114656/a-police-sub-inspector-who-went-to-catch-the-card-playing-gang-fell-down-and-died"
published_at: "2023-05-14T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64606944a932f_1684038567378.jpg"
keywords: []
---

#  ചീട്ട് കളി സംഘത്തെ പിടിക്കാൻ പോയ പോലീസ് സബ് ഇൻസ്പക്ടർ വീണ് മരിച്ചു

> **Lead Summary:** രാമപുരം.... ചീട്ട് കളി സംഘത്തെ പിടിക്കാൻ പോയ പോലീസ് സബ് ഇൻസ്പക്ടർ വീണ് മരിച്ചു. രാമപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജോബി ജോർജ് ആണ് മരിച്ചത്.

## Article Content

രാമപുരം.... ചീട്ട് കളി സംഘത്തെ പിടിക്കാൻ പോയ പോലീസ് സബ് ഇൻസ്പക്ടർ വീണ് മരിച്ചു. രാമപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജോബി ജോർജ് ആണ് മരിച്ചത്.

ഇന്നലെ രാത്രി ചീട്ടുകളി സംഘത്തെ പിടിക്കുവാൻ പോയപ്പോൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീഴുകയായിരുന്നു. വീണ് ഗുരുതര പരിക്ക് പറ്റി മാർ സ്ലീവ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കുടുംബത്തിൽ നിന്നും ഒരാൾക്കൂടി യാത്രയായി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/114656/a-police-sub-inspector-who-went-to-catch-the-card-playing-gang-fell-down-and-died)