---
title: "വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ മുഖ്യമന്ത്രിമാരായ പിണറായിയും,സ്റ്റാലിനും സംയുക്തമായി ഉത്‌ഘാടനം ചെയ്തു"
english_title: "Centenary celebrations of Vaikom Satyagraha jointly inaugurated by Chief Ministers Pinarayi and Stalin"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/106590/centenary-celebrations-of-vaikom-satyagraha-jointly-inaugurated-by-chief-ministers-pinarayi-and-stalin"
published_at: "2023-04-01T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6428291d364eb_stalin.jpg"
keywords: []
---

# വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ മുഖ്യമന്ത്രിമാരായ പിണറായിയും,സ്റ്റാലിനും സംയുക്തമായി ഉത്‌ഘാടനം ചെയ്തു

> **Lead Summary:** **വൈക്കം.... **വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ മുഖ്യമന്ത്രിമാരായ പിണറായിയും,സ്റ്റാലിനും സംയുക്തമായി ഉത്‌ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ മലയാളത്തില്‍ പ്രസംഗം ആരംഭിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സ്റ്റാലിൻ തിളങ്ങി

## Article Content

**വൈക്കം.... **വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ മുഖ്യമന്ത്രിമാരായ പിണറായിയും,സ്റ്റാലിനും സംയുക്തമായി ഉത്‌ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ മലയാളത്തില്‍ പ്രസംഗം ആരംഭിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സ്റ്റാലിൻ തിളങ്ങി

പ്രസംഗം തുടങ്ങിയത് ഇങ്ങനെ 'വണക്കം വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ഗംഭീരമായി നടത്താൻ ഏർപ്പാടുചെയ്ത ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയപ്പെട്ട സുഹൃത്തുമായ പിണറായി വിജയൻ അവർകളെ, ബഹുമാനപ്പെട്ട മന്ത്രിമാരെ, പ്രതിപക്ഷ നേതാവ് അവർകളെ ബഹുമാനപ്പെട്ട നിയമസഭാ സാമാജികരെ,പാർലമെന്റ് അംഗങ്ങളെ ദ്രാവിഡഭാഷ കുടുംബത്തിൽപ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ നിങ്ങൾ എല്ലാവർക്കും സ്വാഗതം. ഈ പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരിൽ നന്ദി അറിയിക്കുന്നു - സ്റ്റാലിൻ പറഞ്ഞു. അയിത്തതിന് എതിരായ പോരാട്ടത്തിൽ രാജ്യത്തിന് മാതൃകയാണ് വൈക്കം സത്യാഗ്രഹമെന്ന് അദ്ദേഹംപറഞ്ഞു. വൈക്കം സത്യാഗ്രത്തിന്റെ ശതാബ്ദി കേരള-തമിഴ്നാട് സംസ്ഥാനങ്ങൾ ഒന്നിച്ച് ആഘോഷിക്കണമെന്ന ആഗ്രഹം താൻ പ്രകടിപ്പിച്ചിരുന്നു. ആഘോഷം അത്തരത്തിൽ നടത്താമെന്ന് പറഞ്ഞ പിണറായി വിജയൻ തന്നെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. ഉടൽകൊണ്ട് താനും പിണറായി വിജയനും രണ്ടാണെങ്കിലും ചിന്തകൊണ്ട് ഒന്നാണ്. തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുകയാണ്. എങ്കിലും ചടങ്ങിൽ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹം ഉള്ളതുകൊണ്ടാണ് എത്തിയത്. വൈക്കത്ത് നടന്നത് കേരളത്തെ മാത്രമല്ല തമിഴ്നാടിനെ സംബന്ധിച്ചും മഹത്തായ പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/106590/centenary-celebrations-of-vaikom-satyagraha-jointly-inaugurated-by-chief-ministers-pinarayi-and-stalin)