---
title: "എയ്ഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വനിതാ ദിന സംഗമം സംഘടിപ്പിച്ചു"
english_title: "Aid Higher Secondary Teachers Association organized Women's Day meet under the leadership of Ernakulam District Women's Forum"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/102211/aid-higher-secondary-teachers-association-organized-womens-day-meet-under-the-leadership-of-ernakulam-district-womens-forum"
published_at: "2023-03-09T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409d34797e0e_vanitha.jpg"
keywords: []
---

# എയ്ഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വനിതാ ദിന സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **മൂവാറ്റുപുഴ...** ഗൃഹഭരണത്തിൽ മാത്രം ഒതുങ്ങാതെ വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം, സാംസ്കാരികം, ആരോഗ്യം, രാഷ്ട്രീയം തുടങ്ങിയ സമസ്ത മേഖലകളിലും വനിതാ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ നടത്തി കൊണ്ട് എയ്ഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വനിതാ ദിന സംഗമം സംഘടിപ്പിച്ചു.

## Article Content

**മൂവാറ്റുപുഴ...** ഗൃഹഭരണത്തിൽ മാത്രം ഒതുങ്ങാതെ വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം, സാംസ്കാരികം, ആരോഗ്യം, രാഷ്ട്രീയം തുടങ്ങിയ സമസ്ത മേഖലകളിലും വനിതാ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ നടത്തി കൊണ്ട് എയ്ഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വനിതാ ദിന സംഗമം സംഘടിപ്പിച്ചു.

മൂവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ വച്ച് 2023 മാർച്ച് 8 രാവിലെ 10 മണിക്ക് വനിതാദിന സംഗമം Dr. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഡിജിറ്റൽ യുഗവും ജൻഡർ ഇക്വാളിറ്റിയും എന്ന വിഷയത്തിൽ നഗരസഭാ കൗൺസിലർ ജോയിസ് മേരി ആൻറണി ചർച്ചക്ക് നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് ജോയ് സെബാസ്റ്റ്യൻ, സെക്രട്ടറി ബിനു കെ വർഗീസ്, ട്രഷറാർ ജോസ് റാൽഫ് , വനിതാ ഫോറം ചെയർപേഴ്സൺ ജിബി എ പോൾ , കൺവീനർ അഞ്ജു ബേബി, കോർഡിനേറ്റർ ബിബിത മാത്യു , കൾച്ചറൽ ഫോറം കൺവീനർ തുളസി ജോയ് , സിസ്റ്റർ ജ്യോതി മരിയ , ജനറൽ കൺവീനർ തോമസ് മാത്യു , എന്നിവർ സംസാരിച്ചു. സ്വന്തം കർമ്മ രംഗത്തിന് ഉപരിയായി സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സിസ്റ്റർ ലിസി ചക്കാലക്കലിനെ ആദരിച്ചു. ആർട്ട് & പെയിന്റിംഗ് എക്സിബിഷൻ, കേക്ക് ഫെയർ, വിവിധ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു. ഒക്കൽ എസ് എൻ എച്ച് എസ് എസിലെ യമുന സാജൻ, സംഗീത എസ് , പി. കെ വിദ്യ എന്നിവർ ഒരുമിച്ച് പെയിന്റിങ് എക്സിബിഷൻ നടത്തി. കോട്ടപ്പടി എം. ഇ എച്ച് എസ് എസിലെ ബിന്ദു ജോർജ് കേക്ക് ഫെയറിന് നേത്യത്വം നല്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/102211/aid-higher-secondary-teachers-association-organized-womens-day-meet-under-the-leadership-of-ernakulam-district-womens-forum)