national

കൊവിഡ് അ​ലോപ്പതി മരുന്നകള്‍ക്കെതിരെ വ്യാജ പ്രചാരണം ; രാംദേവിനെതിരെ പൊലീസ്​ കേസെടുത്തു​.

കൊവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കുന്ന അ​ലോപ്പതി മരുന്നകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യോഗ ഗുരു രാംദേവിനെതിരെ പൊലീസ്​ കേസെടുത്തു​. ഛത്തീസ്​ഗഢിലെ റായ്​പുര്‍ പൊലീസ്​​ വ്യാഴാഴ്​ചയാണ്​ രാമകൃഷ്​ണ യാദവ്​ എന്ന രാംദേവിനെതിരെ എഫ്​​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തത്​. ഐ.പി.സി 188, 269, 504 വകുപ്പുകള്‍ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് രാംദേവിനെതിരെ കേസെടുത്തത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഐ‌.എം‌.എ ആശുപത്രി ബോര്‍ഡ് ചെയര്‍മാന്‍ രാകേഷ് ഗുപ്ത, റായ്പൂര്‍ ഘടകം ...

Read More »

വാഹനങ്ങളുടെ ഫിറ്റ്നസ്, പെര്‍മിറ്റ്സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി : മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവയ്ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ കാലാവധിയുണ്ടാവും. ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റു രേഖകള്‍ എന്നിവയും സെപ്റ്റംബര്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ്, ദേശിയപാതാ മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി കഴിഞ...

Read More »

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം ജൂലൈ 20ന് മുന്‍പ് പ്രഖ്യാപിക്കും

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ജൂലൈ 20ന് മുന്‍പ് പ്രഖ്യാപിക്കും. 10,11,12 ക്ലാസുകളിലെ മാര്‍ക്കുകള്‍ സംയുക്തമായി പരിഗണിച്ച് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കാമെന്ന നിര്‍ദേശത്തിന് സുപ്രിംകോടതി ഇന്ന് അംഗീകാരം നല്‍കിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ 15നാണ് പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയത്. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാര്‍ക്ക് നിര്‍ണയിക്കുക. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഫലം ജൂലൈ...

Read More »

ഐഷ സുല്‍ത്താനയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി

രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി. കേസില്‍ പൊലീസിനു മുന്നില്‍ ഹാജരാകാന്‍ ഐഷ സുല്‍ത്താനയ്ക്ക് കോടതി നിര്‍ദേശം നല്‍കി. അതേസമയം ഐഷയുടെ ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റി. ഐഷയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ തുറന്നെതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ഐഷ കേന്ദ്രത്തെ ചൈനയുമായി താരതമ്യം ചെയ്തുവെന്നും ദ്വീപില്‍ ബയോവെപ്പണ്‍ ഉപയോഗിച്ചുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞെന്നും പരാമര്‍ശിച്ചു. അതേസമയം പരാമര്‍ശം മനപൂര്‍വമായിരുന്നില്ലെന്നും ആ സമയത്തെ ആവേശത്തി...

Read More »

തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു അന്തരിച്ചു.

തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് മരണം. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു ഷമൻ മിത്രു അന്തരിച്ചത്. തമിഴ് സിനിമയില്‍ അസിസ്റ്റന്റെ സിനിമാറ്റോഗ്രാഫറായിട്ടായിരുന്നു തുടക്കം. എതിര്‍ എൻ ത്രീ എന്ന സിനിമയിലൂടെയാണ് ഛായാഗ്രാഹകനായി എത്തിയത്. തൊരടി എന്ന സിനിമയിലൂടെ നായകനായി. നായകനായുള്ള ആദ്യ സിനിമയില്‍ തന്നെ ഷമൻ മിത്രു ശ്രദ്ധിക്കപ്പെടുകയും ചെയ്‍തിരുന്നു.

Read More »

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ആര്‍ബിഐ

കൊവിഡ് രണ്ടാം തരംഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക്. 2021 ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍ബിഐ ഈ കാര്യം വ്യക്തമാക്കിയത്. കൊവിഡ് രണ്ടാംതരംഗം ആഭ്യന്തര ആവശ്യകതയെ ബാധിച്ചുവെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതേസമയം കാര്‍ഷിക, വ്യാവസായിക ഉല്‍പാദനത്തിലും കയറ്റുമതിയിലും കാര്യമായ ഇടിവ് സംഭവിക്കാതെ പിടിച്ചുനിന്നെന്നും ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

Read More »

ഡാര്‍ക്ക് വെബ് വഴി സിന്തക് ഡ്രഗ്‌സ് ഇടപാട് നടത്തിയ യുവാവ് പിടിയില്‍

ഡാര്‍ക്ക് വെബ് വഴി സിന്തക് ഡ്രഗ്‌സ് ഇടപാട് നടത്തിയ യുവാവ് പിടിയിലായി. മുംബൈയില്‍ നിന്നാണ് ക്രിപ്‌റ്റോക്കിങ് എന്ന് വിളിപ്പേരുള്ള മകരന്ദ് പി. അദിവീര്‍കര്‍ എന്ന യുവാവ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലാകുന്നത്. ബിറ്റ്കോയിനുകള്‍ ഉപയോഗിച്ചാണ് ഡാര്‍ക് വെബ്ബില്‍നിന്നും ഇയാള്‍ മയക്കുമരുന്നുകള്‍ വാങ്ങുന്നത്. ബിറ്റ്‌കോയിനുകള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വില്‍പന നടത്താറുണ്ടെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാസങ്ങള്‍ മുന്‍പ് മലാഡിലെ ഖറോഡിയില്‍ നിന്നും വന്‍തോതില്‍ എല്‍എസ്ഡി പിടിച്ചെടുത...

Read More »

പ്ലസ് ടു മൂല്യനിര്‍ണയം ; സിബിഎസ്ഇ നിര്‍ദേശം അംഗീകരിച്ച് സുപ്രിംകോടതി

പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശം തയാറായതായി സിബിഎസ്ഇയും ഐസിഎസ്ഇയും സുപ്രിംകോടതിയില്‍. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11 ക്ലാസുകളിലെ അവസാന മാര്‍ക്കും പരിഗണിക്കാനാണ് നിര്‍ദേശം. സുപ്രിം കോടതിയില്‍ നിലപാട് അറിയിച്ചത് അറ്റോണി ജനറല്‍ കെ കെ വേണുഗോപാലാണ്. ഫലപ്രഖ്യാപനം ജൂലൈ 31നകം നടത്തുമെന്നും സിബിഎസ്ഇ കോടതിയില്‍. സ്‌കൂളുകള്‍ കുട്ടികള്‍ക്ക് അമിത മാര്‍ക്ക് നല്‍കുന്നത് നിരീക്ഷിക്കാന്‍ സമിതികളുണ്ടാകും. തര്‍ക്കപരിഹാര സമിതി വേണമെന്ന് കോടതി നിര്‍ദേശം സിബിഎസ്ഇ അംഗീകരിച്ചു. 30:30:40 അനുപാ...

Read More »

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി.

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി സെക്രട്ടറി നൗഷാദ് അലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഭരണപരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുരളി പുരുഷോത്തമന്‍, എസ് വി ഭട്ടി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജി തള്ളിയത്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളും ഉത്തരവുകളും സംബന്ധിച്ച് കരട് മാത്രമാണ് ഇപ്പോഴുള്ളതെന്നും അത് നിയമമായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി....

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 67,208 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 67,208 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 95.93 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 2330 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ 1,03,570 പേർ രോഗമുക്തരായി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 8,26,000 ആയി കുറഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. അതേസമയം , രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാന്നെന്ന സ്ഥിരീകരണമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നത്.

Read More »

More News in national