സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […] ...Read More »

സംസ്ഥാനത്ത് അടച്ചിടല്‍ ഒഴിവാക്കിയേക്കും. പുതിയ കോവിഡ് മാനദണ്ഡങ്ങൾ ഒരുങ്ങുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനു പകരം ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതിയാണ് പുതിയ ശുപാര്‍ശകള്‍ തയ്യാറാക്കുന്നത്. വാരാന്ത്യ ലോക്ഡൗണും ഇടവിട്ട ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഉണ്ടാവാൻ സാധ്യതയില്ല. നിലവിലെ നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന വിമര്‍ശനം ഒടുവില്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. ടി.പി.ആര്‍. നിരക്കും രോഗികളുടെ എണ്ണവും മാനദണ്ഡമാക്കി സംസ്ഥാന തലത്തി...Read More »

മണത്തണ റേഷൻ കടകളിൽ ഓണക്കിറ്റ് വിതരണം നാളെ (02 ഓഗസ്റ്റ്) തുടങ്ങും

മണത്തണ : മണത്തണ റേഷൻ കടകളിൽ ഓണക്കിറ്റ് വിതരണം നാളെ (02 ഓഗസ്റ്റ്) തുടങ്ങും. രാവിലെ 8:30 ന് പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ വിതരണ ഉദ്‌ഘാടനം നിർവഹിക്കും. ആദ്യ മൂന്ന് ദിവസം മഞ്ഞ കാർഡ് ഉടമകൾക്കായിരിക്കും കിറ്റുകൾ നൽകുക. തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം പിങ്ക്, നീല , വെള്ള കാർഡുകൾക്കുള്ള കിറ്റുകളും വിതരണം ചെയ്യും. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. ഓഗസ്റ്റ് മാസം 16 ന് മുൻപ് കിറ്റ് പൂർണമായും […] The post മണത്തണ റേഷൻ കടകളിൽ ഓണക്കിറ്റ് വിതരണം നാളെ (02 ഓഗസ്റ്റ്) തുടങ്ങും fi...Read More »

കണ്ണൂർ ജില്ലയിൽ 11 ആശുപത്രികളിൽ കോവിഡ് ഐസൊലേഷൻ വാർഡ്

പേരാവൂർ:കോവിഡിന്റെ മൂന്നാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 11 ഇടങ്ങളിൽ കൂടി ഐസലേഷൻ വാർഡുകൾ അനുവദിച്ചു സർക്കാർ ഉത്തരവായി.പേരാവൂർ, പഴയങ്ങാടി താലൂക്ക് ആശുപത്രികളിലുംകരിവെള്ളൂർ ,ഒടുവള്ളിത്തട്ട്, കൂട്ടു മുഖം, പാപ്പിനിശ്ശേരി, പാട്യം, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും,ചിറ്റാരിപ്പറമ്പ് ബി.പി.എച്ച്.സി, ചെലോറ, മുഴപ്പിലങ്ങാട്, പന്യന്നൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ്കോവിഡ് ഐസലേഷൻ വാർഡുകൾ സ്ഥാപിക്കുന്നത്. 2021-22 ലെ പുതുക്കിയ ബജറ്റ് പ്രസംഗം അനുസരിച്ച്, എല്ലാ സി‌എച്ച്‌സി, താലൂക്ക്, ജ...Read More »

സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രളയ സെസ് ഇല്ല: ആയിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വില കുറയും

തിരുവനന്തപുരം : പ്രളയാനന്തര കേരള പുനർനിർമാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് സംസ്ഥാനത്ത് ഇന്നു മുതൽ ഇല്ല. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങൾക്ക് 2019 ആഗസ്ത് ഒന്ന് മുതലാണ് രണ്ടുവർഷത്തേക്ക് സെസ് നടപ്പാക്കിയത്.അഞ്ച് ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക് സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവും ആയിരുന്നു സെസ് ചുമത്തിയിരുന്നത്. അഞ്ചു ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല.കോമ്പോസിഷൻ നികുതി തിരഞ്ഞെടുത്ത നിക...Read More »

കർണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണ൦; കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടകയില്‍ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ കര്‍ണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യില്‍ കരുതണമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നേരത്തെ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പോലും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന...Read More »

പേരാവൂർ താലൂക്ക് ആശുപത്രിക്ക് കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് ഉത്തരവിറങ്ങി

പേരാവൂർ : കോവിഡിന്റെ മൂന്നാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പേരാവൂർ താലൂക്ക് ആശുപത്രിക്ക് 15 കിടക്കകളുള്ള കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി.കരിവെള്ളൂർ ,ഒടുവള്ളിത്തട്ട്, കൂട്ടു മുഖം, പാപ്പിനിശ്ശേരി, പാട്യം, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും,ചിറ്റാരിപ്പറമ്പ് ബി.പി.എച്ച്.സി, ചെലോറ, മുഴപ്പിലങ്ങാട്, പന്യന്നൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ,പേരാവൂർ, പഴയങ്ങാടി താലൂക്ക് ആശുപത്രികളിലുമാണ് കോവിഡ് ഐസലേഷൻ വാർഡുകൾ സ്ഥാപിക്കുന്നത്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആണ് നിർവ്വഹണ ഏജൻസി 1.79 കോട...Read More »

കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക് നൽകി,26 കോടി കേരളത്തിന്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിഡ് അടിയന്തര സഹായ  പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക് നൽകിയതായി ആരോഗ്യ മന്ത്രാലയം. പാക്കേജിന്‍റെ പതിനഞ്ച് ശതമാനമായ 1827 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നൽകിയത്. ഇതിൽ 26 കോടി 8 ലക്ഷം രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഏറ്റവും കൂടുതൽ നൽകിയിരിക്കുന്നത് ഉത്തർപ്രദേശിനാണ്. 281.98 കോടി രൂപയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 40,000 ത്തിന് മുകളിൽ തന്നെയായി തുടരുകയാണ്. 24 മണിക്കൂറിനിടെ 41, 649 പേർക്ക് രോഗം സ്ഥിരീകരിച്ചു. [̷...Read More »

കൂടുതൽ കുട്ടികളുള്ളവർക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും രം​ഗത്ത്

പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതൽ കുട്ടികളുള്ളവർക്ക്  സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും രം​ഗത്ത്. സിറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപതയാണ് കൂടുതൽ കുട്ടികളുളളവർക്ക്  സഹായം പ്രഖ്യാപിച്ചത്. നാലോ അതിലധികോ കുട്ടികളുളള കുടുംബങ്ങൾക്ക്  പ്രതിമാസം 2000 രൂപ രൂപതയിൽ നിന്ന് നൽകും. നാലാമത്തെ കുഞ്ഞിന്‍റെ ജനനം മുതൽ പ്രസവ ചെലവിലേക്ക്  സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകും, ഇത്തരം കുടുംബങ്ങളിൽ നിന്നുളളവർക്ക് സഭാ സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ ജോലിക്ക് മുൻഗണന നൽകും. ഇത്തരം കുടുംബങ്ങളിൽ നിന്നു...Read More »

ജില്ലാ ആശുപത്രിയിലെ ഓക്സിജന്‍ ടാങ്ക് മന്ത്രി എം വി ഗോവിന്ദന്‍ നാടിന് സമര്‍പ്പിച്ചു

കൊവിഡ് രോഗികള്‍ക്ക് ഉള്‍പ്പെടെ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച ഓക്സിജന്‍ ടാങ്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 6000 ലിറ്റര്‍ ഓക്സിജന്‍ സംഭരണ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്കാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമായ വേളയില്‍ ഓക്‌സിജന്‍ കിട്ടാതെ ആളുകള്‍ മരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് നമ്മുടെ ആശുപത്രികളിലും ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്ര...Read More »

More News in malayorashabdam
»