വെള്ളം നിറഞ്ഞ വീപ്പയിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണ അന്ത്യം

കോഴിക്കോട് : കോഴിക്കോട് നാദാപുരം ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്തെ വെള്ളം നിറഞ്ഞ പ്ലാസ്റ്റിക്ക് വീപ്പയിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണ അന്ത്യം. അരൂണ്ടയിലെ ടെലിവിഷൻ റിപ്പേറിംഗ് ജോലിക്കാരനായ ഷാപ്പ് കെട്ടിയ പറമ്പത്ത് ബിജുവിൻ്റെ മകൾ മൊഴി ജെ ബിജു വാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അച്ഛൻ ബിജുവിനൊപ്പം മോട്ടോർ ബൈക്കിൽ സമീപത്തെ കടയിൽ എത്തി കുട്ടി മിഠായി വാങ്ങിയിരുന്നു. കുട്ടിയെ വീട്ടിന് മുൻവശം ഇറക്കിയാണ് ബിജു ജോലിക്ക് പോയത്. [...Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2434 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 2434 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2400 പേര്‍ക്കാണ് രോഗം ബാധിച്ചത്.വിദേശത്തിന് നിന്നും വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4 പേര്ക്കും രോഗം സ്ഥിരീകരിച്ചു . 16170 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2147 പേര്‍ കൂടി രോഗമുക്തി നേടി. 15.31 […]Read More »

കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രസംഘം

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ എത്തിയ സംഘമാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്. കൂടുതല്‍ വാക്‌സിന്‍ വേണമെന്ന ആവശ്യവും ജില്ലാ ഭരണകൂടം കേന്ദ്രസംഘത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.പി രവീന്ദ്...Read More »

കോവിഡ് ; കേന്ദ്ര സംഘം നാളെ ജില്ലയിൽ

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നിയോഗിക്കപ്പെട്ട കേന്ദ്ര ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സംഘം ഞായറാഴ്ച ജില്ലയിലെത്തും. രാവിലെ കളക്ടറേറ്റിൽ അവലോകന യോഗം ചേരും. ദുരന്ത നിവാരണ സെൽ മുൻ ഡെപ്യൂട്ടി ഡയരക്ടർ ജനറൽ ഡോ. പി രവീന്ദ്രൻ, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം കോഴിക്കോട് ബ്രാഞ്ച് അഡിഷണൽ ഡയരക്ടർ ഡോ. കെ രഘു എന്നിവരാണ് ടീം അംഗങ്ങൾ. ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. അനുരാധയാണ് നോഡൽ ഓഫീസർ. കോവിഡ് പരിശോധന, കോൺടാക്ട് […]Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ 2113 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച 2113 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2090 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർക്കും വിദേശത്തു നിന്ന് വന്ന 4 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 15030 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1686 പേര്‍ […]Read More »

വടകരയിൽ ചായക്കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് : വടകരയിൽ ചായക്കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണൻ പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. വടകര മേപ്പയിൽ ഓവുപാലത്തിന് സമീപം വർഷങ്ങളായി ചായക്കട നടത്തിയിരുന്ന വ്യക്തിയാണ് കൃഷ്ണൻ. ഇന്നലെ രാവിലെ അദ്ദേഹം കട തുറന്നിരുന്നു. എന്നാൽ ഉച്ചയോടെ കാണാതായി. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഇന്ന് രാവിലെ വരെ തെരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടയിൽ തൂങ്ങി മരിച്...Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2470 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 2470 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2441 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ടുപേർ വിദേശത്തിന് നിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 7 പേർക്കും ആരോഗ്യ പ്രവർത്തകരില്‍ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു . 15537 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1029 […]Read More »

കോഴിക്കോട് റെയിൽവേ പാളത്തിൽ സ്‌ഫോടക വസ്തു കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ സ്‌ഫോടക വസ്തു കണ്ടെത്തി. റെയിൽവേ പൊലീസും ബോംബ്‌ സ്ക്വാഡും റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശത്തും പരിശോധന നടത്തുകയാണ്. പടക്കം പോലുള്ള വസ്തുവാണ് കണ്ടെത്തിയത്. ഇതേ വസ്തു സമീപത്തെ വീടിനു മുന്നിലും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഫോറിന്‍സിക്‌ പരിശോധന നടക്കുകയാണ്.Read More »

സുഭിക്ഷയുടെ സർജിക്കൽ മാസ്ക് നിർമാണ യൂണിറ്റ് ഉദ്ഘാടനം നാളെ

കോഴിക്കോട് : പേരാമ്പ്ര സുഭിക്ഷയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ത്രീ ലെയർ സർജിക്കൽ മാസ്ക് നിർമാണ യൂണിറ്റ് ശനിയാഴ്ച രാവിലെ 10ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രതിദിനം ഒരു ലക്ഷം സർജിക്കൽ മാസ്കുകൾ നിർമിക്കുന്ന യൂണിറ്റാണ് ചാലിക്കരയിലെ സുഭിക്ഷ ഹെഡ്‌ ഓഫീസിൽ പ്രവർത്തനമാരംഭിക്കുന്നത്. സർജിക്കൽ മാസ്‌ക് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം നാളെ മന്ത്രി വീണ ജോർജ് നിർവ്വഹിക്കും സംസ്ഥാനത്തെ മാതൃക ദാരിദ്ര്യ ലഘൂകരണ […]Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2619 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 2619 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2597 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 7 പേര്ക്കും ആരോഗ്യ പ്രവർത്തകരില്‍ രണ്ടാള്‍ക്കും രോഗം സ്ഥിരീകരിച്ചു . 18208 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1653 പേര്‍ കൂടി […]Read More »

More News in kozhikode
»