keralam

കൊവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍ അടിസ്ഥാനമാക്കി കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുന്നത്. അതായത് തുടര്‍ച്ചയായ 3 ദിവസം 100 കേസുകള്‍ വീതമുണ്ടെങ്കില്‍ 300ന്റെ മൂന്ന് മടങ്ങായ 3000 പരിശോധനകളാണ് ദിവസവും നടത്തുക. ടി.പി.ആര്...

Read More »

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More »

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിനെ ആശുപത്രിയില്‍

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി കാരണം രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ഐസിയുവിലാണ് ഇപോള്‍ ഉള്ളത്. സാന്ദ്ര തോമസിന്റെ സഹോദരി സ്‍നേഹ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സ്‍നേഹ അറിയിക്കുന്നു. ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു...

Read More »

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് ; മാർഗ നിർദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നത് സംബന്ധിച്ച് മാർഗ നിർദ്ദേശം ആയി. ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സർവ്വീസ് നടത്താം. നാളെ ( വെള്ളിയാഴ്ച ) ഒറ്റയക്ക ബസുകൾ സർവ്വീസസ് നടത്തണം. അടുത്ത തിങ്കഴാഴ്ച ( 21-06-21)യും പിന്നെ വരുന്ന ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവ്വീസ് നടത്തണം. അടുത്തയാഴ്ച ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28-06-21) ഒറ്റ നമ്പർ […]

Read More »

കൊവിഡ് മൂന്നാം തരംഗം ; മെഡിക്കല്‍ കോളജില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടായാല്‍ നേരിടുന്നതിന് മെഡിക്കല്‍ കോളജില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കൊവിഡ് ചികിത്സയ്ക്കും നോണ്‍ കൊവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‍കണം. രോഗികള്‍ കുറഞ്ഞു വരുന്ന സന്ദര്‍ഭത്തില്‍ നോണ്‍ കൊവിഡ് ചികിത്സ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി. 110 കിടക്കകളുള്ള ഐ.സി.യുവില്‍ 50 കിടക്കകള്‍ സജ്ജമാണ്. ബാക്കിയുള്ളവ 10 ദിവസത്തിനകം സജ്ജമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്കാവശ്യമായ മരുന്നുകള്‍, ഉപകരണങ്ങ...

Read More »

പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കാൻ കലക്ടറുടെ നിർദ്ദേശം

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്ഥീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. ദുരന്തനിവാരണ നിയമത്തിലെ 26, 34 വകുപ്പുകള്‍ പ്രകാരമാണ് നടപടി. റോഡുകളിലും തെരുവുകളിലും വാഹനങ്ങള്‍ ദീർഘകാലം പാര്‍ക്ക് ചെയ്യുന്നതും ഉപേക്ഷിക്കുന്നതും മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വെല്ലുവിളിയാണ്. ഇതു കാരണം ജില്ലയില്‍ നിരവധി റോഡപകടങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. വാഹനങ...

Read More »

മരംമുറിക്കല്‍ ഉത്തരവില്‍ പിഴവുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞിട്ടില്ല : മന്ത്രി കെ രാജന്‍

വിവാദ മരംമുറിക്കല്‍ ഉത്തരവില്‍ പിഴവുണ്ടായെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ആ വാര്‍ത്ത വാസ്തവവിരുദ്ധമാണ്. തെളിയിക്കുന്ന ആധികാരികമായ ഏതെങ്കിലും രേഖ ഉണ്ടെങ്കില്‍ അഭിപ്രായം പറയാമെന്നും മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുണ്ടാകും. ഒരാളെയും സംരക്ഷിക്കില്ല. ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചവരെയും ശിക്ഷിക്കുമെന്നും മന്ത്രി കെ രാജന്‍. അതേസമയം വയനാട് മുട്ടിലില്‍ മരംമുറി നടന്ന പ്രദേശങ്ങള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്...

Read More »

പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്ന സംഭവം ; പ്രതി സ്ഥിരം ശല്യക്കാരനായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ

പെരിന്തൽമണ്ണ : മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്ന പ്രതി വിനീഷ് സ്ഥിരം ശല്യക്കാരനായിരുന്നു എന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛൻ ബാലചന്ദ്രൻ. വര്‍ഷങ്ങളായി പ്രതി പ്രണയാഭ്യർത്ഥനയുമായി ദൃശ്യയുടെ പുറകെ നടക്കുന്നു. പലതവണ താക്കീത് ചെയ്തിരുന്നു. ദൃശ്യയെ പ്രതി നേരത്തെ ശല്യപ്പെടുത്തിയിരുന്നതിനാൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. അന്ന് രക്ഷകര്‍ത്താക്കളെ വിളിച്ച് കേസ് ഒത്തുതീര്‍പ്പ് ആക്കി വിട്ടതാണെന്നും അച്ഛൻ പറയുന്നു. കുറച്ചു ദിവസം മുമ്പ് പ്രതി വിനീഷ് വീട്ടില...

Read More »

ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്തവരുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്

ഡിജിറ്റല്‍ പഠനോപാധികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുക്കുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തവരുടെ കണക്കെടുപ്പ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് തുടങ്ങി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടന്നത്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് കൈമാറും. ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികളില്ലെന്ന് സര്‍വേയില്‍ കണ്ടെത്തിയതെന്നാണ് ...

Read More »

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടം ; വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ്

കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.ആളുകളെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ പ്രവര്‍ത്തകരുടെ ആവേശത്തില്‍ അത് സാധിച്ചില്ല. കൊവിഡ് മാനദണ്ഡം ലംഘിച്ചാല്‍ കേസെടുക്കുന്നതില്‍ എതിരല്ല. പക്ഷേ ഏകപക്ഷീയമായി കേസെടുക്കരുതെന്നും വി ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ വൈകാരിക പ്രതികരണത്തിലും മറുപടി. ചെന്...

Read More »

More News in keralam