എന്താണ് സിക്ക വൈറസ്…? പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ നിന്നും അയച്ച 19 സാമ്പിളുകളിൽ 13 പേർക്ക് സിക്ക വൈറസ് പോസിറ്റീവ് ആണെന്ന് സംശയമുണ്ട്. എന്നാൽ എൻ.ഐ.വി. പൂനെയിൽ നിന്ന് ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡിനിടെ കേരളത്തിൽ സിക്ക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക വർധിക്കുകയാണ്. മരണ സാധ്യത വളരെ കുറവാണെങ്കിലും ഗർഭിണികൾ ആണ് സിക്കയെ കൂടുതൽ ശ്രദ്ധിക്കേണ്ടത്. കൊവിഡ്‌ മഹാമാരി കൊണ്ട് വലഞ്ഞിരിക്കുന്ന ഈ വേളയിൽ മ...Read More »

നൂതന സ്‌പൈനല്‍ റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും

ഇരിങ്ങാലക്കുട (തൃശൂർ) : നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനാല്‍ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലാണ്(നിപ്മര്‍) സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍ സ്‌പൈന്‍ ഇന്‍ജ്വറി റീഹാബ് ഡെഡിക്കേറ്റഡ് യൂണിറ്റ് ആരംഭിച്ചത്. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നിപ്മർ. നട്ടെല്ലിനുണ്ടാകുന്ന പരിക്കിനെ തുടര്‍ന്ന് ഭൂരിഭാഗം പേരും കിടപ്പു...Read More »

സവാളയുടെ പുറത്തെ കറുത്ത നിറം ബ്ലാക്ക് ഫംഗസിന് കാരണമാകുമോ…? വിദഗ്ദർ പറയുന്നത്

കൊവിഡിന് പുറമേ രാജ്യത്ത് ബ്ലാക്ക് ഫംഗസും ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനിടെയാണ് സവാളയുമായി ബന്ധപ്പെടുത്തി ഒരു വാർത്ത പ്രചരിക്കുന്നത്. സവാളയുടെ തൊലിയിൽ കാണുന്ന കറുത്ത പദാർത്ഥം ബ്ലാക്ക് ഫംഗസ് പരത്തുന്നു എന്ന രീതിയിലാണ് പ്രചാരണം. സവാള വാങ്ങുമ്പോൾ സൂക്ഷിക്കണമെന്നും, ഫ്രിഡ്ജിനകത്ത് കാണപ്പെടുന്ന അതേ ഫംഗസാണ് സവാളയിലുള്ളത് എന്നുമാണ് പ്രചാരണം. എന്നാൽ സവാളയിലെ കറുത്ത പദാർത്ഥവും ബ്ലാക്ക് ഫംഗസുമായി യാതൊരു ബന്ധവുമില്ല. മണ്ണിൽ സാധാരണയായി കാണപ്പെടുന്ന ആസ്പർ ജില്ലസ് നൈഗർ എന്ന ഫംഗസാണ് സവാളയിൽ കാണുന്ന ഈ കറുത്ത വസ്...Read More »

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

വേനല്‍ ശക്തിപ്രാപിച്ചതോടെ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. വേനല്‍ കടുത്തതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്തും തുടര്‍ന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്കരോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്കരോഗങ്ങളെ പ്രതിരോധ...Read More »

വണ്ണം കുറയ്ക്കാൻ 7 ദിവസത്തെ മാജിക് ഡയറ്റ്

ശരീരഭാരം കുറയ്ക്കാൻ ഒരു വ്യക്തി ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്, കാരണം ഇത് ഒറ്റരാത്രികൊണ്ടു ചെയ്യാവുന്ന ഒരു പ്രക്രിയയല്ല. നിങ്ങൾ അതിനായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, ഈ പ്രക്രിയയിലുടനീളം നിങ്ങൾ പ്രതീക്ഷയോടെയിരിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭക്ഷണ പദ്ധതിയാണ് നിങ്ങളുടെ ശരീരഭാരം തീരുമാനിക്കുന്നത്. നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്നതിനായി നിങ്ങൾ ഒരു ഡയറ്റ് പ്ലാൻ പിന്തുടരുകയാണെങ്കിൽ, നിങ്ങൾ അത് കർശനമായും പൂർണ്ണ അച്ചടക്കത്തോടെയും പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക. എന്നാൽ ഭക്ഷണം നിയന്ത്രിക്കുന്നത് കൊണ്ട് മാത്രം ...Read More »

ചൂട് കൂടുന്നു ; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കണം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്നുമണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കുമ്പോള്‍ ആഘാതം വലുതായിരിക്കും. അതിനാല്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ശരീരം ചൂടാകാതിരിക്കാന്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആര...Read More »

ഇഞ്ചി-നാരങ്ങാവെള്ളം അടിവയറിന് ഒതുക്കം.നോക്കാം …

ചാടുന്ന വയര്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. തടി അധികം ഇല്ലാത്തവര്‍ക്കു പോലും പ്രശ്‌നമാകുന്ന ഒന്നാണ് വയര്‍. പെട്ടെന്ന് കൊഴുപ്പടിഞ്ഞു കൂടുന്ന ഈ ഇടത്തെ കൊഴുപ്പാകട്ടെ, പോകാന്‍ ഏറെ പ്രയാസമുള്ളതുമാണ്. വയര്‍ പോകാന്‍ എളുപ്പ വഴികളൊന്നുമില്ല. വ്യയാമവും ഭക്ഷണ നിയന്ത്രണവും പ്രധാനം. ഇതിനൊപ്പം ചില വീട്ടുവൈദ്യങ്ങള്‍ കൂടി പരീക്ഷിയ്ക്കാം. അടുക്കളയിലെ കൂട്ടുകള്‍ മതി പലപ്പോഴും ഇവ തയ്യാറാക്കാന്‍. കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. കാരണം വയര്‍ കുറയ്ക്കാന്‍ നോക്കി രോഗങ്ങള്‍ വിലയ്ക്കു വാങ്ങുന്ന...Read More »

ചായ കുടിയ്‌ക്കൊപ്പം ആരോഗ്യം നല്‍കും ഇവ

ശരീരത്തിന് പോഷകങ്ങൾ നൽകുന്ന വ്യത്യസ്ത തരം ചായകൾ നമ്മുടെ നാട്ടിൽ പലതുണ്ടെങ്കിലും അധികമാരും തന്നെ ഇതിൻ്റെ വകഭേതങ്ങളും രുചിയും പരീക്ഷിച്ചറിയാൻ സമയം കണ്ടെത്താറില്ല. പോഷകങ്ങളാൽ നിറഞ്ഞതും പ്രകൃതിദത്ത ഗുണങ്ങൾ അടങ്ങിയതുമായ ചേരുവകൾ ചേർത്തുകൊണ്ട് തയാറാക്കുന്നതുമാണ് നിങ്ങൾ കുടിക്കാനായി തിരഞ്ഞെടുക്കുന്ന സായാഹ്ന സമയങ്ങളിലെ ഒരു കപ്പ് ചായയെങ്കിൽ തീർച്ചയായും ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മരുന്നായി മാറും. ഉന്മേഷം പകരുന്നതോടൊപ്പം ഞരമ്പുകളെ ശാന്തമാക്കികൊണ്ട് പ്രവർത്തനശേഷിയും ഏകാഗ്ര...Read More »

കൊളസ്‌ട്രോളാണോ ഇവ ശ്രദ്ധിക്കുക

നമ്മുടെ ഭക്ഷണത്തില്‍ 20 ശതമാനം മാത്രമാണ് കൊഴുപ്പായി എത്തുന്നത്. ബാക്കി 80 ശതമാനവും ലിവര്‍ തന്നെ ഉല്‍പാദിപ്പിയ്ക്കുന്നു. ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതല്‍ എത്തുമ്പോള്‍ ഇവ ഊര്‍ജമാക്കി മാറ്റാതെ ഫാറ്റാക്കി മാറ്റി ശരീരത്തില്‍ സംഭരിയ്ക്കപ്പെടുന്നു. അതായത് പ്രമേഹത്തിന് മാത്രമല്ല, കൊളസ്‌ട്രോളിനും കാര്‍ബോഹൈഡ്രേറ്റ് കാരണമാകുന്നുവെന്നര്‍ത്ഥം. കൊളസ്‌ട്രോള്‍ കുറയണമെങ്കില്‍ പെട്ടെന്നു തന്നെ ശരീരത്തില്‍ അലിഞ്ഞു ചേരാത്ത, അതായത് പെട്ടെന്നു തന്നെ ദഹനം നടക്കാത്ത രീതിയിലെ ഭക്ഷണം കഴിയ്ക്കണം. ഇതിനാല്‍ ഗ...Read More »

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ബെര്‍ത്ത് ഇന്‍ജുറി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി : ജനന പ്രക്രിയയ്ക്കിടെയുള്ള പരിക്കുകള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക ക്ലിനിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ അമ്പിളി വിജയരാഘവന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസവ സമയത്ത് നവജാത ശിശുവിന് ചില പ്രത്യേക സാഹചര്യങ്ങളില്‍ അസ്ഥികള്‍ക്കും നാഡീവ്യൂഹത്തിനും തകരാറുകള്‍ സംഭവിക്കുന്നത് അത്ര അസാധാരണമല്ല. എത്രയും നേരത്തെ ഇവയെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുക എന്നുള്ളതാണ് ഭാവിയിലുണ്ടായേക്കാവുന്ന വൈകല്യങ്ങള...Read More »

More News in health
»