About Us

ഐതിഹ്യങ്ങളുടെ പൈതൃകം പേറുന്ന പാഴൂർ പെരും തൃക്കോവിലും ,പടിപ്പുരയും, വിശുദ്ധ രാജക്കൻമാരുടെയും നാട്ടിൽ നിന്നും ,ഹൈറേഞ്ചിന്റെ കവാടമായ കൂത്താട്ടുകുളവും കടന്ന് മെട്രോ നഗരത്തിന്റെ ഉപഗ്രഹ നഗരമാവാൻ വെമ്പുന്ന മധ്യ തിരുവിതാംകൂറ് വരെയുള്ള പിറവം നിയോജക മണ്ഡല പരിധിയിൽ ഞങ്ങളൊരു വാർത്താ ജാലകം തുറക്കുകയാണ് “പിറവം ന്യൂസ് ‘

‘സത്യം വദ ധർമ്മം ചര’
മാധ്യമ ദന്തഗോപുരങ്ങളുടെ പൂമുഖങ്ങളിൽ കാണാത്ത വാർത്തകൾക്കും കാണാകാഴ്ചകൾക്കും ഞങ്ങൾ പുതുവെളിച്ചം പകരുകയാണ്.വളച്ചൊടിക്കപ്പെടുന്ന വർത്തമാന വാർത്താ സംസ്കാരത്തിൽ നിന്നും നേരിന്റെ പക്ഷത്ത് ചുവട് ഉറപ്പിച്ച് നട്ടെല്ലുയർത്തി വേഗതയോടെ ,വ്യക്തതയോടെ വാർത്തകൾ നിങ്ങളിൽ എത്തിക്കുന്നു

ലോകം ഒരു വിരൽ തുമ്പിലേയ്ക്ക് ഒതുങ്ങുമ്പോൾ നാട്ടിടവഴിയും, നന്മയുടെ പച്ചപ്പും അന്യമാക്കാതെ പിറന്ന മണ്ണിനെയും, ഉറ്റവരെയും അകന്ന് കഴിയന്ന വരെ ഒപ്പം ചേർത്ത് പിടിച്ച് പുതിയ കാലത്തിന്റെ തിരക്കിൽ സ്വന്തം നാട്ടിൽ പ്രവാസ ജീവിതം നയിക്കുന്നവർക്കുമായി ഞങ്ങൾ സമർപ്പിക്കുന്നു പിറവം ന്യൂസ്.ലൈവ്’.കോം

നാടിന്റെ നന്മകൾക്കും മുന്നേറ്റത്തിനും നേരെ വെച്ച കണ്ണാടിയായിരിക്കും ഈ വാർത്താ ജാലകം വാർത്തകൾക്കും വിശേഷങ്ങൾക്കും മൊപ്പം നാം അറിയേണ്ടതും, അറിയാതെ പോകുന്നതുമായ എല്ലാ സർക്കാർ അറിയിപ്പുകളും, വിവരങ്ങളും നിങ്ങളുടെ വിരൽ തുമ്പിലെത്തിക്കുമെന്ന് ഉറപ്പു നൽക്കുന്നു.

നാട്ടിൻ പുറ കാഴ്ചക്കൾക്കൊപ്പം നമ്മുടെ സ്വന്തം കലാ ക്കാരൻമാരെ പരിചയപ്പെടുത്തുന്നു.ആരോഗ്യ, നിയമ രംഗങ്ങളിലെ സംശയങ്ങൾക്ക് വിദ്ഗദ്ധരായവർ മറുപടി പറയും. ആഘോഷങ്ങളും, ആഹ്ലാദങ്ങളും പങ്കുവെയ്ക്കാൻ നിങ്ങളുടെ കൂടെ ഞങ്ങളുണ്ടാവും
അതിനൂതന സാങ്കേതിക വിദ്യയുടെ സാധ്യതയും, മാധ്യമ സമൂഹത്തിന്റെ പിന്തുണയും കൈമുതലാക്കിയാണ് ലോകമെങ്ങുമുള്ള നമ്മുടെ നാട്ടുകാർക്കടയിലേക്ക് ഞങ്ങൾ എത്തുന്നത് നിങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങുമെന്ന പ്രതീക്ഷയോടെ – ടീം പിറവം ന്യൂസ്